പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണവും ഇനി വീട്ടിലെത്തും; ഡെലിവറി സംരംഭങ്ങളുമായി സംയോജിച്ച് ഹോട്ടലുകൾ; ലോക്ക്ഡൗൺ നഷ്ടത്തെ മറികടക്കാനുള്ള നീക്കം

April 08, 2020 |
|
News

                  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണവും ഇനി വീട്ടിലെത്തും; ഡെലിവറി സംരംഭങ്ങളുമായി സംയോജിച്ച് ഹോട്ടലുകൾ; ലോക്ക്ഡൗൺ നഷ്ടത്തെ മറികടക്കാനുള്ള നീക്കം

ന്യൂഡൽഹി: രാജ്യത്തൊട്ടാകെയുള്ള മികച്ച പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലകൾ ഇതര വരുമാന മാർഗം സൃഷ്ടിക്കുന്നതിനായി അവരുടെ ഇൻ-ഹൗസ് റെസ്റ്റോറന്റുകളിൽ നിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നു. ഇന്ത്യൻ ഹോട്ടൽ കമ്പനിയായ താജ് ഹോട്ടൽ അഞ്ച് നഗരങ്ങളിലും ഡൽഹിയിലെ ഹയാത്ത് റീജൻസിയും റെസ്റ്റോറന്റ് ടേക്ക്‌വേകളും ഡെലിവറികളും ആരംഭിച്ചിട്ടുണ്ട്.

പാർക്ക് ഹയാത്ത് ഹൈദരാബാദിൽ ചെയ്ത പോലെ ഒബറോയ് ബെംഗളൂരു ഏപ്രിൽ ഒന്നിനാണ് ഹോം ഡെലിവറി ആരംഭിച്ചത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലുടനീളമുള്ള പാർക്ക് ഹോട്ടലുകളും സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങി. ഡൽഹിയിലെ ആൻഡാസ് ഹോട്ടൽ 15 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറികൾ ആരംഭിച്ചു.

കോവിഡ് -19 വൈറസ് ബാധയെത്തുടർന്ന് ജനപ്രിയ ഹോട്ടലുകളിൽ നിന്ന് വിഭവങ്ങൾ തിരഞ്ഞെടുക്കാത്തതിനെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങിയത്. 21 ദിവസം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്തതാണ് ഹോട്ടലുകളിലേക്ക് ആളുകൾ എത്താത്തതിന് കാരണം. എന്നാൽ അവശ്യ സേവനങ്ങളുടെ പട്ടികയിൽ പരി​ഗണിച്ച് കൊണ്ട് ഹോട്ടലുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിരുന്നതാണ്. ഫെബ്രുവരിയിൽ ബ്രാൻഡഡ് ഇന്ത്യൻ ഹോട്ടലുകളുടെ വരുമാനം 10-15 ശതമാനം കുറയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങൾ അടച്ചുപൂട്ടുന്നതിനാൽ, വരുമാനം കുത്തനെ ഇടിയാനും സാധ്യതയുണ്ട്.

സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം എല്ലാ റെസ്റ്റോറന്റുകളുടെയും ഡൈനിംഗ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ അതിഥികൾക്ക് ഹോട്ടൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ പതിവ് ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് ഓർഡറുകൾ ലഭിക്കുന്നു. കൂടാതെ ഡെലിവറികൾ സ്വന്തമായി കൈകാര്യം ചെയ്യുന്നുണ്ട് എന്നും ഹയാത്ത് റീജൻസി ഡൽഹിയുടെ ജനറൽ മാനേജർ ജൂലിയൻ അയേഴ്സ് പറഞ്ഞു. ഡെലിവറി ദൂരം വർദ്ധിപ്പിക്കുന്നതിന് ഹോട്ടൽ ഡെലിവറി സംരംഭങ്ങളുമായി പങ്കാളികളാകാനുള്ള ഒരുക്കത്തിലാണ്.

ഹോസ്പിറ്റാലിറ്റി കൺസൾട്ടൻസി എച്ച് വിഎസിന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നതനുസരിച്ച് ഹോട്ടലുകൾ - ജിമ്മുകൾ, റെസ്റ്റോറന്റുകൾ, സ്പാകൾ എന്നിവ പോലുള്ളവയിലൂടെ വരുമാനം വൈവിധ്യവത്കരിക്കുന്നതിൽ ശ്രദ്ധിക്കണം എന്നാണ്. 'കോവിഡ് -19: ഇന്ത്യൻ ഹോട്ടൽ മേഖലയെ സ്വാധീനിക്കുക' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഭക്ഷണം വിതരണം ചെയ്യുക, ക്ലൗഡ്-കിച്ചൻ ആവശ്യകതകൾക്കായി അടുക്കളകൾ പാട്ടത്തിന് നൽകുക തുടങ്ങിയ പരമ്പരാഗത ഓഫറുകളുടെ ഭാഗമല്ലാത്ത സേവനങ്ങൾ ഹോട്ടലുകൾ നൽകാൻ നിർദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും മുൻവർഷത്തെ അപേക്ഷിച്ച് 2020 ൽ ബ്രാൻഡഡ് ഹോട്ടൽ വിഭാഗത്തിൽ 16.7-20.5 ശതമാനം പോയിന്റ് കുറയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അടുത്ത പാദം മോശമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലുകൾക്ക് നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ല, മാത്രമല്ല ആഴത്തിലുള്ള കിഴിവിൽ ബിസിനസ്സ് ആകർഷകമാക്കാൻ പോലും അവർ നിർബന്ധിതരാകും. 250 രൂപയിൽ നിന്നാണ് പാർക്കിന്റെ ഓഫറുകൾ ആരംഭിക്കുന്നത്. രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടൽ ഗ്രൂപ്പുകൾ അസാധാരണമായ ഒരു നീക്കത്തിലൂടെ , ഫുഡ് ഡെലിവറി മേജർമാരായ സ്വിഗ്ഗി, സൊമാറ്റോ എന്നിവരുമായി ചേർന്ന് ഭക്ഷണം വിതരണം ചെയ്യുന്നു.

Related Articles

© 2025 Financial Views. All Rights Reserved