
തിരുവനന്തപുരം: ബ്ലോക് ചെയിന്‍ ഉച്ചകോടിയുടെ രണ്ടാംപതിപ്പ് 'ബ്ലോക്ഹാഷ് ലൈവ് 2019' ഡിസംബറില്‍ നടക്കും. കേരള സര്‍ക്കാരിന്റെ ടൈി ഉന്നതപഠനഗവേഷണസ്ഥാപനമായ ഐഐഐടിഎംകെയുടെ ആഭിമുഖ്യത്തിലാണ് ഡിസംബര്‍ 12,13 തീയതികളില്‍ ഉച്ചകോടി നടക്കുക
വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ലോകപ്രശസ്തരായ ബ്ലോക് ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന ഉച്ചകോടിയില്‍ ബ്ലോക്‌ചെയിന്‍ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഈ മേഖലയിലെ സംരംഭകത്വം,വികസനം,ഗവേഷണം എന്നിവ സംബന്ധിച്ച ആശയവിനിമയവും സമ്മേളനത്തില്‍ നടക്കും. പ്രാദേശിക സംരംഭങ്ങളെ എങ്ങിനെ ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാമെന്ന് ഉച്ചകോടി ചര്‍ച്ച ചെയ്യും. ആദ്യ ബ്ലോക്‌ചെയിന്‍ ഉച്ചകോടി തിരുവനന്തപുരത്താണ് നടന്നിരുന്നത്. ഇത്തവണ കൊച്ചിയാണ് വേദി.
ലിനക്‌സ് ഫൗണ്ടേഷന്‍ ഹൈപ്പര്‍ ലെഡ്ജര്‍ ഏഷ്യാപസഫിക് വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍,യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സെന്റര്‍ ഫോര്‍ ബ്ലോക് ചെയിന്‍ ടെക്‌നോളജിയിലെ ഗ്ലോബല്‍ സോഷ്യല്‍ ഇമ്പാക്ട് തോട്ട് ലീഡര്‍ ഡോ.ജെയിന്‍ തോംസണ്‍,ഹൈപ്പര്‍ ലെഡ്ജര്‍ ഇക്കോസിസ്റ്റം ഡയറക്ടര്‍ മാര്‍ത്താ പിയര്‍കാര്‍സ് കാഗിയാറ്റര്‍,അലയന്‍സ് ടെക്‌നോളജി ചീഫ് ആര്‍ക്കിടെക്റ്റ് ബ്ലോക്‌ചെയിന്‍ ആഗോള മേധാവി ബോബ് ക്രോസിയര്‍,ഇന്റല്‍ ഏഷ്യാ പ്ലാറ്റ്‌ഫോം സെക്യൂരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാമ്പറേഷന്‍ ഡയറക്ടര്‍ നീല്‍ ഭാട്ടിയ,അലയന്‍സ് ടെക്‌നോളജി ലീഡ് ബ്ലാക് ചെയിന്‍ ആര്‍ക്കിടെക് വോങ് ചുന്‍ ഡാനി,ബൗദ്ധിക അവകാശ ,ക്രിമിനല്‍-സൈബര്‍ നിയവിദഗ്ധ അഡ്വ എംഎസ് നാപിനായി,ബേണ്‍മാര്‍ക്ക് സഹസ്ഥാപനകന്‍ ദേവി മോഹന്‍,പിഡബ്യുസി പാട്ണര്‍ ശ്രീറാം അനന്തശയനം തുടങ്ങി നിരവധി പ്രമുഖരാണ് ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുക.