10 ലക്ഷം കോടി രൂപ ചെലവില്‍ 7 ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

September 14, 2020 |
|
News

                  10 ലക്ഷം കോടി രൂപ ചെലവില്‍ 7 ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു;  പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതല്‍ മുടക്കില്‍ ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡല്‍ഹി-വാരണാസി (865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍ (753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ് (886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍ (435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍ (459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ് (760 കിലോമീറ്റര്‍), വാരണാസി-ഹൗറ (760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിപിആര്‍ തയ്യാറാക്കിയാല്‍മാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയൂവെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളില്‍കൂടി അതിവേഗ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.

കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാന്‍ വൈകിയതിനാല്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നുമാസം മുതല്‍ ആറുമാസംവരെയെടുത്തേക്കാം.

Related Articles

© 2025 Financial Views. All Rights Reserved