
നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യുടെ കടബാധ്യതയില്‍ വന്‍ വര്‍ധന. 2021 സാമ്പത്തികവര്‍ഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷം കോടിയായാണ് കടം കൂടിയത്. 2020മാര്‍ച്ച് അവസാനത്തില്‍ രേഖപ്പെടത്തിയ ബാധ്യതയേക്കാള്‍ 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത. അതേസമയം, ടോള്‍ വരുമാനത്തില്‍ നാല് ശതമാനംമാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ഐസിആര്‍എ റേറ്റിങ്സിന്റെ കണക്കുപ്രകാരം മുന്‍ സാമ്പത്തിക വര്‍ഷം ടോള്‍ ഇനത്തില്‍ 26,000 കോടി രൂപയാണ് നാഷണല്‍ ഹൈവേ അതോറിറ്റി സമാഹരിച്ചത്. 2021 സാമ്പത്തിക വര്‍ഷം ടോള്‍ വരുമാനത്തില്‍ റെക്കോഡ് വര്‍ധനവാണുണ്ടായിട്ടുളളത്. അതുകൊണ്ടുതന്നെ എന്‍ടിപിസി, ഒഎന്‍ജിസി തുടങ്ങിയ വന്‍കിട കമ്പനികളെ അപേക്ഷിച്ചുനോക്കുമ്പോള്‍ രാജ്യത്തെ കടബാധ്യത കുറഞ്ഞ ബാങ്കിതര പൊതുമേഖല സ്ഥാപനമാണ് നാഷണല്‍ ഹൈവേ അതോറിറ്റി. ഇന്ത്യാ റേറ്റിങിന്റെ കണക്കുകപ്രകാരം വിവിധ ഹൈവേ പ്രോജക്ടുകള്‍ക്കായി 2022 സാമ്പത്തിക വര്‍ഷത്തില്‍ 65,000 കോടി രൂപയാണ് വായ്പയെടുത്തിയിട്ടുള്ളത്.