
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. പരസ്പരം പഴിചാരലനും വ്യാജ വാര്‍ത്തകള്‍ പ്രചരപ്പിച്ച് വ്യക്തികെളെ അപമാനിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സാപ്പ് ദുരുയോഗം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവിയായ കാള്‍ വൂഗാണാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് വാട്‌സാപ്പ് അധികൃതര്‍ ഇത്തരത്തില്‍ ഒരഭിപ്രായവുമായി രംഗത്ത് വന്നിട്ടുള്ളത്.
വാട്‌സാപ്പിലൂടെ നിരന്തരം പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ് ഇത്തരമമൊരു തീരുമാനവുാമിയി രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി വാട്‌സാപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ തന്നെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ് അധികൃതര്‍. തിരഞ്ഞെടുപ്പ് നിയമം കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ലക്ഷ്യം. വ്യാജ വാര്‍ത്തകള്‍ പ്രചരപിപ്പിക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കാനും മരവിപ്പാക്കാനും വാട്‌സാപ്പ് കര്‍ശന നിയമം നടപ്പിലാക്കാനും ഒരുങ്ങുന്നുണ്ട്.