
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ മാത്രം 14 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോന്‍സ് പറഞ്ഞു. 2017 ല്‍ ഏഴാം സ്ഥാനത്തുനിന്ന് രാജ്യം ഉയര്‍ന്ന് 2018 ല്‍ മൂന്നാം റാങ്കിലേക്ക് എത്തിയപ്പോള്‍ ടൂറിസം മേഖലയുടെ ശക്തി പ്രകടന സൂചികയില്‍ ഉയര്‍ന്നതായി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ടൂറിസം മേഖല മാത്രം കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്തെ 14 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു വരികയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ ഓരോ വര്‍ഷവും 10 ദശലക്ഷം പുതിയ തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനങ്ങള്‍ ചെയ്തിരുന്നു.
ടൂറിസത്തിലൂടെ രാജ്യത്തിന്റെ അതിവേഗ വികസനവും മെച്ചപ്പെട്ട വളര്‍ച്ചയും നേടാന്‍ സാധിക്കുമെന്നാണ് പറയുന്നത്.