
കറന്റ് അക്കൗണ്ടുകളുടെ കമ്മി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജിഡിപി അനുസരിച്ച് കണക്കുകള്‍ പറഞ്ഞാല്‍ 2.1 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിദേശ വ്യാപാര കമ്മി വര്‍ധിച്ചതാണ് പ്രധാന കാരണം. മുന്‍ വര്‍ഷത്തിലുള്ള 13.7 ബില്യണ്‍ ഡോളറില്‍ നിന്ന് 16.9 ബില്യണ്‍ ഡോളറിലേക്കെത്തിയാണ് വരുമാനം വര്‍ധിച്ചത്.
അതേസമയം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസ കാലയളവിലെ വ്യാപാര കമ്മി 4950 കോടി ഡോളറായിരുന്നു ഉണ്ടായിരുന്നത്. മുന്‍വര്‍ഷം ഇത് 4400 കോടി ഡോളര്‍ ആയിരുന്നു ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം വരവില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ള ഏകദേശം 2.8 ശതമാനമായിട്ടാണ് വര്‍ധിച്ചത്.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കറന്റ് അക്കൗണ്ടിന്റെ കമ്മി ജിഡിപിയുടെ 2.6 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്. മുന്‍ വര്‍ഷമിത് 1.8 ശതമാനമായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇടപാടുകള്‍ ഉപയോഗിക്കുന്നതാണ് കറന്റ് അക്കൗണ്ട്. കറന്റ് അക്കൗണ്ടിലൂടെ വിദേശ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന്.