
ന്യൂഡല്‍ഹി: യുഎസ്-ചൈനാ വ്യാപാര തര്‍ക്കങ്ങള്‍ മൂലം ആഭരണ നിര്‍മ്മാതാക്കള്‍ ചൈനയില്‍ നിന്നും കൂട്ടത്തോടെ ഇന്ത്യയിലേക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട്. ചൈന-യുഎസ് വ്യാപാര തര്‍ക്കങ്ങളില്‍ കൂടുതല്‍ നേട്ടം കൊയ്യുന്നത് ഇന്ത്യയാണെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായം. ചൈനയിലും-യുഎസിലും ആഭരണ നിര്‍മ്മാണ കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ആഭരണ നിര്‍മ്മാണ ശാലകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നത് പരിഗണനയില്‍ വെച്ചിരിക്കുകയാണ് ആഗോളതലത്തിലെ വിവിധ ആഭരണ നിര്‍മ്മാണ കമ്പനികള്‍. വജ്ര-ആഭരണ കമ്പനികള്‍ ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം സ്വര്‍ണ വ്യാപാരത്തില്‍ വന്‍ നേട്ടമാണ് കൊയ്യാന്‍ ആഗ്രഹിക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം 4.99 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഇന്ത്യ സ്വര്‍ണ കയറ്റുമതിയിലൂടെ നേടിയത്. ചൈനയില്‍ ആഗോള സ്വര്‍ണ നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയിലേക്ക് കുടിയേറുന്നതോടെ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്വര്‍ണ ഉത്പ്പാദന ശാലകള്‍ ഒറ്റയടിക്ക് ലോക ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി തടസ്സങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനുകൂലമായ സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെങ്കില്‍ ആഭരണ നിര്‍മ്മാണ കമ്പനികള്‍ക്ക് വന്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടാവുകയും വേണം.
ആഭരണ വ്യാപാരത്തില്‍ യുഎസ്-ചൈന വ്യാപാര തര്‍ക്കം മൂലം വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.അതേസമയം ഇന്ത്യന്‍ ആഭരണ വ്യാപാരത്തില്‍ കഴിഞ്ഞ മന്ന് മാസത്തിനിടെ 10 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വജ്രവ്യാപാര രംഗത്ത് നടന്ന രണ്ട് ബില്യണ്‍ ഡോളര്‍ വായ്പാ തട്ടിപ്പടക്കം ഇന്ത്യന്‍ ആഭരണ വ്യാപാര രംഗത്ത് വന്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. സ്വര്‍ണ വ്യാപാര രംഗത്ത് വന്‍ പ്രതിസന്ധിയാണ് ചൈനയിലും യുഎസിലും ഉണ്ടായിട്ടുള്ളത്.