
യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് ചൈനയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ 2019 ലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടിരിക്കുകയാണ് ചൈന. വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലേക്ക് ചുരുങ്ങി. 1990 ന് ശേഷം രേഖപ്പെടുത്തുന്നു ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. എന്നാല്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരുന്നു ഉണ്ടായിരുന്നത്.
അതേസമയം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് ആറ് ശതമാനമാനത്തിലേക്ക് ഒതുങ്ങി. എന്നാല്‍ യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിനടയില്‍ ചൈനയ്ക്ക് ആറ് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത് നേട്ടമായിട്ടാണ് ചൈന കാണുന്നത്. ചൈനയും -യുഎസും തമ്മില്‍ കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയതാണ് ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായത്.
ഇത് മൂലം ചൈനയുടെ ആഭ്യന്തര ഉത്പ്പാദനത്തില്‍ കുറവുണ്ടാകുന്നതിനും കാരണമായി. എന്നാല്‍ ചൈനയുടെ രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു. വ്യാപാര യുദ്ധം മൂലം ചൈനയുടെ വ്യവസായിക ഉത്പ്പാദനത്തിലും കുറവുണ്ടായെന്നാണ് വിലയിരുത്തല്‍. വ്യാപാര യുദ്ധം മൂലം ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങിയത്. നിക്ഷേപ മേഖല തളര്‍ച്ചയിലേക്കെത്തിയതോടെ ചൈനയിലെ പല ബിസിനസ് സംരംഭങ്ങളും നഷ്ടത്തിലേക്ക് വഴുതി വീണു.
എന്നാല്‍ വ്യാപാര യുദ്ധങ്ങള്‍ക്ക് അയവ് വരുത്തുന്നതിന് ചൈനയും-യുഎസും തമ്മില്‍ ആദ്യഘട്ട വ്യാപാര കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. ഒന്നര വര്‍ഷം നീണ്ടുനിന്ന വ്യാപാരം യുദ്ധം സമവായത്തിലേക്കെത്തിക്കുന്നതിന് ഇരുരാഷ്ട്രങ്ങളും തമ്മില്‍ പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ ഒന്നാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്തെ ആഗോള മാന്ദ്യത്തിലേക്ക് തള്ളിവിട്ട, ലോക വ്യാപാര മേഖലയെ ഒന്നാകെ പ്രതിസന്ധിയിലേക്ക് എത്തിച്ച, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പോലും ഗുരുതരമായി ബാധിച്ച വ്യാപാര യുദ്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ ലോകം ഇനി വളര്‍ച്ചയുടെ പാതയിലേക്ക് എത്തുമെന്നുറപ്പാണ്. എന്നാല്‍ ഇപ്പോഴത്ത വ്യാപര തര്‍ക്കത്തിന് താത്കാലിക വെടി നിര്‍ത്തലിലൂടെ ട്രംപ് ചില ലക്ഷ്യങ്ങള്‍ മുന്‍പില്‍ കാണുന്നുണ്ട്. ഒന്നാമതായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിനതിരെയുള്ള ഇംപീച്ച്മെന്റ് നടപടികളും അടുത്തെത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ച്, വിജയ്ശ്രീലാള്യനായി തിരിച്ചുവരികയെന്നതാണ് ട്രംപിന്റെ പ്രധാന ഉദ്ദേശ്യം.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ചൈനയും-യുഎസും തമ്മിലുള്ള വ്യാപാര കരാറിലെ ആദ്യഘട്ടം ഒപ്പുവെച്ചത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. വാഷിംഗ്ടണും, ബീജിംഗും തമ്മിലുള്ള വ്യാപാരത്തിലെ വലിയ വിടവ് സംബന്ധിച്ച് ട്രംപ് പതിവായി പരാതിപ്പെട്ടിരുന്നു. 2016 തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ചൈനയുമായി വ്യാപാര യുദ്ധത്തിന് ഇറങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ശക്തി പ്രാപിച്ചത്. ഇപ്പോള്‍ പുതിയ വ്യാപാര കരാറില്‍ ട്രംപ് ഒപ്പുവെക്കുന്നത് തന്നെ ചില എതിര്‍പ്പുകളുടെയും, അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യത്തിന്റെയും പശ്ചാത്തലത്തിലാണ്.
അതേസമയം ട്രംപിന്റെ പുതിയ മനം മാറ്റം ലോക രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരുത്തുകയാണെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രതികരണം. എന്നാല്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എത്തിയില്ല, പകരം വൈസ് പ്രസിഡന്റ് ലിയു ഹിയെയാണ് ആദ്യ ഘട്ട വ്യാപാര കരാര്‍ ഒപ്പുവക്കാന്‍ എത്തിയത്. ആദ്യഘട്ട കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഇപ്പോഴുള്ള മാന്ദ്യത്തിന് അയവ് വരുത്താന്‍ സാധിച്ചേക്കും.
യുഎസിലെ വന്‍കിട കമ്പനികളുടെ തലപ്പത്തിരിക്കുന്ന മേധാവികളെ ക്ഷണിച്ചുകൊണ്ടാണ് വൈറ്റ് ഹൗസില്‍ വ്യാപാര കരാറിന്റെ ആദ്യഘട്ടം ഒപ്പുവെച്ചത്. ചൈനയില്‍ വന്‍ നിക്ഷേപത്തിന് ശ്രമിക്കുന്ന കമ്പനികളാണ് എത്തിയതെന്ന കാര്യം എടുത്തുപറയേണ്ടതാണ്. കരാറിലൂടെ നിര്‍ബന്ധിത ടെക്നോളജി കൈമാറ്റം, അമേരിക്കന്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വാങ്ങല്‍, അമേരിക്കന്‍ സാമ്പത്തിക സര്‍വീസുകള്‍ക്കുള്ള പ്രതിബന്ധത നീക്കല്‍, കറന്‍സി മൂല്യ നിര്‍ണയത്തിലുള്ള കൃത്രിമത്വം അവസാനിപ്പിക്കുക, യുഎസ്-ചൈനാ വ്യാപാര ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ തന്ത്ര പ്രധാനമായ ലക്ഷ്യങ്ങളാണ് യുഎസ്-ചൈനാ ആദ്യഘട്ട വ്യാപാര ഒപ്പുവെക്കലിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ 200 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉത്പ്പന്നങ്ങള്‍ ചൈനാ വാങ്ങുമെന്നാണ് കരാറിലൂടെയുള്ള പ്രധാന ഉറപ്പ്.അമേരിക്കയുടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ അടക്കം വാങ്ങുന്നതാണ് പുതിയ കരാര്‍.