
ന്യൂഡല്‍ഹി: ആമസോണ്‍ മേധാവി ജെഫ് ബെസോസ് ജനുവരി 15 ന് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ജെഫ്‌ബെസോസിന്റെ സന്ദര്‍ശനത്തിനെതിരെ വ്യാപാരി സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ആമസോണ്‍ വന്‍ വിലക്കിഴിവ് നല്‍കി രാജ്യത്തെ റീട്ടെയ്ല്‍ വ്യാപാരത്തെ തകര്‍ക്കുന്നുവെന്നാണ് വ്യപാരികള്‍ പറയുന്നത്. ഇതിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്. രാജ്യത്തെ 300 പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ 500,00 ത്തോളം വരുന്ന വ്യാപാരികളാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ഇ-റീട്ടെയ്‌ലിംഗ് സംവിധാനത്തിലൂടെ ആമസോണ്‍ നല്‍കിവരുന്ന വിലക്കിഴിവ് രാജ്യത്തെ സാധാരണ വ്യാപാരികളെ ഗഗുരുതരമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) പ്രതിഷേധം ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്നത്.
ഇ-കൊമേഴ്‌സ് നയങ്ങളിലെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആമസോണ്‍ തയ്യാറാകുന്നില്ലെന്നും, കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിഐടി പറയുന്നത്. ജനുവരി-15-16 തീയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ ജെഫ് ബെസോസ് പങ്കെടുത്തേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ശക്തമായ വേരോട്ടമുള്ള ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നാണ് ആമസോണ്‍. ആമസോണിന്റെ കടന്നുകയറ്റം രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണമടക്കമുള്ള സംരംഭങ്ങളിലേക്ക് പ്രവേശിച്ച് തങ്ങളുടെ ഇ-കൊമേഴ്സ് വിപണിയെ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ബെസോസ് റെഗുലേറ്ററി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ പുതിയ ബിസിനസ് ശൃംഖല വളര്‍ത്തിയെടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ വികസിപ്പിക്കുകയും, മത്സരം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ ആമസോണ്‍. കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോണ്‍ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയന്‍സ് ശക്തമായ മത്സരവുമായി മുന്‍പോട്ട് പോകാന്‍ തീരാുമാനിച്ചിട്ടുള്ളത്.
ആമസോണ്‍ പ്ലാറ്റ് ഫോമിലൂടെ ഫ്യൂച്ചര്‍ റീട്ടെയ്‌ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്ക്, പാദരക്ഷകള്‍, മറ്റ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുക എന്നതാണ് കമ്പനി നിലവില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ബിഗ് ബസാര്‍, ഫുഡ് ഹാള്‍ അക്കമുള്ള സ്റ്റോറുകള്‍ രാജ്യത്തുടനീളം ഫ്യൂച്ചര്‍ റീട്ടെയ്‌ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 25 ഗരങ്ങളില്‍ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു. രാജ്യത്തെ 22 നഗരങ്ങളിലേക്കാണ് തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിച്ചിട്ടുള്ളത്.