
സാങ്കേതിക തകരാറുമൂലം എന്‍എസ്ഇയില്‍ ഓഹരി വ്യാപാരം നിര്‍ത്തിവെച്ചു. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് 11.40നും ക്യാഷ് മാര്‍ക്കറ്റ് 11.43നുമാണ് നിര്‍ത്തിയത്. തകരാര്‍ പരിഹരിച്ച ശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എന്‍എസ്ഇ അധികൃതര്‍ അറിയിച്ചു.
ടെലികോം സേവനദാതാക്കളില്‍നിന്നുള്ള തകരാറാണ് ട്രേഡിങ് ടെര്‍മിനലുകളെ ബാധിച്ചത്. തകരാറിനെ തുടര്‍ന്ന് എന്‍എസ്ഇവഴിയുള്ള എല്ലാ ബ്രോക്കര്‍മാരുടെയും ഇടപാടുകള്‍ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകള്‍ക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് സെറോധ ട്വീറ്റ് ചെയ്തു.