ഐയുസി നടപ്പാക്കല്‍ ഒരു വര്‍ഷത്തേക്ക് നീട്ടി;കോളടിച്ചത് വോഡഫോണ്‍-ഐഡിയക്കും എയര്‍ടെല്ലിനും

December 18, 2019 |
|
News

                  ഐയുസി നടപ്പാക്കല്‍ ഒരു വര്‍ഷത്തേക്ക് നീട്ടി;കോളടിച്ചത് വോഡഫോണ്‍-ഐഡിയക്കും എയര്‍ടെല്ലിനും

ദില്ലി: ഇന്റര്‍ കണക്ടഡ് യൂസജ് ചാര്‍ജ് ഇല്ലാതാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് നീട്ടിവെക്കുന്നു. മൊബൈല്‍ സര്‍വീസ് ദാതാവില്‍ നിന്ന് മറ്റൊരു സര്‍വീസ് ദാതാവിലേക്ക് പോകുന്ന വിളികള്‍ക്ക് ഈടാക്കുന്നതാണ് ഐയുസി. മിനിറ്റിന് ആറ് പൈസാ നിരക്കിലാണ് നിരക്ക്. ഇത് 2021 ജനുവരിയില്‍ നിര്‍ത്തലാക്കിയാല്‍ മതിയെന്നാണ് ട്രായ് അറിയിച്ചത്. ജനുവരി ഒന്നിന് നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ കാലാവധി ദീര്‍ഘിപ്പിച്ചതോടെ ഐഡിയയ്ക്കും എയര്‍ടെല്ലിനും ഗുണകരമാകും.കാരണം നല്ല ശതമാനം വരവാണ് ഐയുസിയില്‍ നിന്ന് രണ്ട് കമ്പനികള്‍ക്കും ലഭിക്കുന്നത്. ഐയുസി വേഗം അവസാനിപ്പിക്കണമെന്ന് റിലയന്‍സ് ജിയോ ആവശ്യപ്പെട്ടിരുന്നു. ജിയോക്ക് ഈ ഇനത്തില്‍ വരവില്ല. ചെലവ് മാത്രമാണ് ഉണ്ടാകുന്നത്. നിലവില്‍ സുപ്രീംകോടതിയുടെ വിധിയനുസരിച്ച്  53,038 കോടി രൂപയോളമാണ് സര്‍ക്കാറിന് പിഴത്തുകയായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോണ്‍ നല്‍കാനുള്ളത്. എയര്‍ടെല്ലും വന്‍തുക പിഴയിനത്തില്‍ ഒടുക്കാനുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ നല്ലൊരു തുക കമ്പനികള്‍ക്ക് ലഭിക്കും.

Related Articles

© 2025 Financial Views. All Rights Reserved