
വാട്‌സാപ്പ്, സ്‌കൈപ്പ്, ഗൂഗിള്‍ ഡ്യുഓ തുടങ്ങിയവയിലെ ഒടിടി ശുപാര്‍ശകള്‍ ഫിബ്രുവരിയോടെ ഒരു തീരുമാനത്തിലെത്തുമെന്നും ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ട്രായ് ചെയര്‍മാന്‍ ആര്‍എസ് എസ് ശര്‍മ പറഞ്ഞു.
ഒടിടി നടപ്പിലാക്കേണ്ടതുമായി ബന്ധപ്പെട്ട് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ട്രായ് വിതരണം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സമാനമായ കോളിങ്, മോസേജിങ് എന്നീ ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് ട്രായ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.
ടെലികോം ഒപ്പറേറ്റര്‍മാര്‍ക്ക് ഉള്ളത് പോലെ ഒടിടി അഭിപ്രായം കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ട്രായ് ഒരു പൊതു അഭിപ്രായം തേടിയിരുന്നുവെന്നാണ്‌ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.