5ജി വിന്യസത്തിന് വൈദ്യുതി തൂണുകളും സ്ട്രീറ്റ് ആസ്തികളും ഉപയോഗിക്കാന്‍ ട്രായ്

March 25, 2022 |
|
News

                  5ജി വിന്യസത്തിന് വൈദ്യുതി തൂണുകളും സ്ട്രീറ്റ് ആസ്തികളും ഉപയോഗിക്കാന്‍ ട്രായ്

ന്യൂഡല്‍ഹി: ടെലികോം നെറ്റ്വര്‍ക്കുകള്‍, പ്രത്യേകിച്ച് 5ജി വിന്യസിക്കുന്നതിനായി വൈദ്യുതി തൂണുകള്‍, ബസ് സ്റ്റോപ്പുകളിലെ ഫര്‍ണിച്ചറുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ടെലികോം റെഗുലേറ്ററായ ട്രായ് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ചു. പൊതു സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നത് പുതിയ മൊബൈല്‍ ടവറുകളും, ഫൈബറും വിന്യസിക്കേണ്ടതിന്റെ ആവശ്യകതയെ ഇല്ലാതാക്കുകയും, മൂലധന ചെലവ് കുറയ്ക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പറഞ്ഞു.

പൊതു ഇന്‍ഫ്രാസ്ട്രക്ചറില്‍ 5ജി വിന്യസിക്കുമ്പോള്‍, 5ജി സ്‌മോള്‍ സെല്‍ വിന്യാസത്തിനുള്ള ഒരു പ്രധാന തടസ്സം മാറിക്കിട്ടും. കൂടാതെ, സ്മാര്‍ട്ട് മാലിന്യ നിര്‍മാര്‍ജനം, സ്മാര്‍ട്ട് ട്രാഫിക് ലൈറ്റ്, സ്മാര്‍ട്ട് മീറ്ററിംഗ്, സ്മാര്‍ട്ട് ഗ്രിഡ് നിരീക്ഷണം, ദുരന്തനിവാരണം, ഓട്ടോമേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 5ജി സേവനങ്ങള്‍ ഉപയോഗിക്കുകയുമാവാം. ഇതോടൊപ്പം, മികച്ച ഊര്‍ജ്ജോപയോഗം, പുതിയ വരുമാന മാര്‍ഗങ്ങള്‍ എന്നിവയും ഉണ്ടാകുമെന്ന് ട്രായ് പറഞ്ഞു.

തെരുവ് ഫര്‍ണിച്ചറുകളുടെ പങ്കിടല്‍, സംസ്ഥാനങ്ങളിലെ വൈദ്യുതി നിയമങ്ങള്‍ പ്രകാരം വൈദ്യുതി വിതരണത്തിന് ആവശ്യമായ അനുമതികള്‍ വാങ്ങല്‍, സ്‌മോള്‍ സെല്‍ വിന്യാസത്തിനുള്ള ഇളവുകള്‍, ബള്‍ക്ക് പെര്‍മിഷനുകള്‍ തുടങ്ങിയവ പരിഹരിക്കേണ്ടതുണ്ടെന്ന് ട്രായ് അറിയിച്ചു. അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തീയതിയായി ഏപ്രില്‍ 20 ഉം, മറുവാദങ്ങള്‍ക്കായി മെയ് 4 ഉം ആണ് ട്രായ് നിശ്ചയിച്ചിരിക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved