
ഇന്ത്യയില്‍ ജിയോയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രത്യേക പരിഗണ നല്‍കുന്നുവെന്ന ഗരുതര ആരോപണവുമായി വൊഡാഫോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിക് റീഡ് രംഗത്തെത്തി. റിലയന്‍സിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വൊഡാഫോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പ്രസ്താവന പുറത്തുവരുന്നത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.
രാജ്യത്തെ പല ടെലികോം കമ്പനികള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിലയന്‍സിന്റെ ജിയോക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ എന്ത് നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. റിലയന്‍സിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പണിയെടുക്കുന്നതെന്ന് ആദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ടെലികോം കമ്പനികളെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് റിലയന്‍സിന്റെ ജിയോയുടെ വരവോടെയാണ്.ജിയോ കൂടുതല്‍ ഓഫറുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് പല ടെലികോം കമ്പനികളും നഷ്ടം നേരിട്ടതെന്നും നിക് റീഡ് കൂട്ടിച്ചേര്‍ത്തു.