മന്ത്രാലയങ്ങളോട് ചെലവ് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ധനമന്ത്രാലയം

June 14, 2021 |
|
News

                  മന്ത്രാലയങ്ങളോട് ചെലവ് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട് ധനമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവ് നിയന്ത്രിക്കാന്‍ ധനമന്ത്രാലയം. നിയന്ത്രിക്കാവുന്ന ചെലവുകളില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്താന്‍ ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര-വിദേശ യാത്രകള്‍, അധികസമയ വേതനം, വാടകകള്‍, ഓഫീസ് ചെലവുകള്‍ തുടങ്ങിയവയിലും മറ്റ് സാധ്യമായ മേഖലകളിലെല്ലാം കടുത്ത നിയന്ത്രണം വേണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

കൊവിഡ് പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ട ചെലവുകള്‍ക്ക് ഇളവുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് കമ്മി പരിധികള്‍ ലംഘിക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. കൂടാതെ രാജ്യത്തിന് ആവശ്യമായ റേഷന്‍ വിതരണം, സൗജന്യ വാക്‌സീന്‍ തുടങ്ങിയവയ്ക്കായി 1.45 ലക്ഷം കോടി രൂപ അധികമായ കണ്ടെത്തേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved