
വിവിധ ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക അധിക തീരുവ ഈടാക്കുന്നത് നീട്ടിവെക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉത്പന്നങ്ങളായ മൊബൈല്‍ ഫോണുകള്‍, കളിപ്പാട്ടങ്ങള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വീഡിയോ ഗെയിമുകള്‍ എന്നീ ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക 10 ശതമാനം തീരുവ ഈടാക്കുന്നത് നീട്ടിവെക്കുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിന് വിവിധ ചൈനീസ് ഉത്പ്പനങ്ങള്‍ക്ക് അമേരിക്ക അധിക തീരു ഈടാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
എന്നാല്‍ വിവിധ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക നേരത്തെ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്‍മാറിയെമന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വര്‍ഷവസാനം വരെ അമേരിക്ക ഇതില്‍ നിന്ന് പിമന്‍മാറാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തിയിട്ടുള്ളത്. അതേസമയം ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് എത്തിപ്പെട്ടാല്‍ ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം രൂപപ്പെടുമെന്നാണ് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യാപാര തര്‍ക്കം മൂലം അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ മൂലം വിവിധ കമ്പനികള്‍ കടുത്ത പ്രതിസന്ധികളിലൂടെ നിലവില്‍ കടന്നുപോകുന്നത്.
അതേസമയം ചൈനയെ യുഎസ് കറന്‍സി ഉപചാരകരായും മുദ്രകുത്തിയിട്ടുണ്ട്. യുവാന്റെ മൂല്യം കൂട്ടാന്‍ ചൈന കൃത്രിമം കാട്ടുന്നുണ്ടെന്ന ആരോപണത്തെ ചൈന തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ താരിഫ് പ്രശന്ങ്ങളെ ചൊല്ലിയുള്ള വ്യാപാര തര്‍ക്കം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും കാര്യമായി ബാധിച്ചിട്ടുണ്ട്. യുഎസിന്റെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് ഗോള്‍ഡ് മാന്‍ സാച്ച്സ് ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വ്യാപാര തര്‍ക്കം മൂലം യുഎസിന്റെ വളര്‍ച്ചയില്‍ 1.8 ശതമാനം കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചാല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍.