
വാഷിങ്ടണ്‍: ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സൗദി അറേബ്യയും റഷ്യയും തമ്മില്‍ എണ്ണ ഉത്പ്പാദനം കുറക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവരികയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് എണ്ണ വ്യാപാരത്തില്‍ നേരിട്ട പ്രതസന്ധി പരിഹരിക്കാന്‍ ഇടപെടുകയും ചെയ്തതോടെയാണ് എണ്ണ വ്യാപാരം വീണ്ടും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങിയത്. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ 10-15 മില്യണ്‍ ബാരല്‍ എണ്ണയാണ് പ്രതിനം സൗദി അറേബ്യ മറ്റ് ഒപെക് രാഷ്ട്രങ്ങളും കുറവ് വരുത്തുക. ഇതോടെ കൊറോണ മൂലം തകര്‍ച്ച നേരിട്ട എണ്ണ വ്യാപാരം പ്രതിസന്ധിയില്‍ നിന്ന് കരകയറും.
ഇതോടെ ബ്രെന്റ് ക്രൂഡ് വില 18 ശതമാനം ഉയര്‍ന്ന് ബാരലിന് 29.14 ഡോളറിക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൗദിയും റഷ്യയും തമ്മില്‍ എണ്ണ വ്യാപാരത്തില്‍ ധാരണയിലെത്തിയതോടെ ആഗോളതലത്തില്‍ എണ്ണ വില ഉയരുമെന്നും, നിലവിലെ പ്രതിസന്ധി മറികടക്കുമെന്നുമാണ് വിദഗ്ധരുടെ ഭാഷ്യം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ പുടിനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതോടെയാണ് കാര്യങ്ങള്‍ നേരെയായത്.
എന്നാല്‍ ആഗോളതലത്തില്‍ കൊറോണ ഭീതി മൂലം യാത്രകള്‍ നിലച്ചതോടെ എണ്ണ വ്യാപാരം ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ക്രൂഡ് ഒയില്‍ വില ബാരലിന് 20 ഡോളര്‍ വരെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആഗോള എണ്ണ കമ്പനികള്‍ ഇതുവരെ നേരിടാത്ത പ്രതസിന്ധിയായിരുന്നു അത്.