
റിയാദ്: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉയര്‍ച്ച. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 30 ഡോളറിനു മുകളിലെത്തി. അമേരിക്കന്‍ ക്രൂഡിന്റെ വില ബാരലിന് 25 ഡോളറിനു മുകളിലുമെത്തി. എണ്ണ ഉല്‍പാദനം കുറച്ച് വില നിയന്ത്രിക്കാന്‍ സൗദിയും റഷ്യയും തയാറാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണയ്ക്കു കരുത്തുപകര്‍ന്നത്. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തിങ്കളാഴ്ച വിഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗം ചേരുന്നുണ്ട്.
അതേസമയം എണ്ണ വിപണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ അടിയന്തിര ഒപെക് മീറ്റിന് ആഹ്വാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ ചര്‍ച്ചയുടെ ഫലമാണ് പുതിയ യോഗം വിളിക്കാന്‍ ധാരണയായത്.
സൗദി അറേബ്യയും റഷ്യയും തമ്മില്‍ എണ്ണ ഉത്പ്പാദനം കുറക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് നിലവില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് എണ്ണ വ്യാപാരത്തില്‍ നേരിട്ട പ്രതസന്ധി പരിഹരിക്കാന്‍ ഇടപെടുകയും ചെയ്തതോടെയാണ് എണ്ണ വ്യാപാരം വീണ്ടും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങിയത്. പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ 10-15 മില്യണ്‍ ബാരല്‍ എണ്ണയാണ് പ്രതിനം സൗദി അറേബ്യ മറ്റ് ഒപെക് രാഷ്ട്രങ്ങളും കുറവ് വരുത്തുക. ഇതോടെ കൊറോണ മൂലം തകര്‍ച്ച നേരിട്ട എണ്ണ വ്യാപാരം പ്രതിസന്ധിയില്‍ നിന്ന് കരകയറും.