വെനിസ്വലാ പ്രസിഡന്റിന് നേരെ കടിഞ്ഞാണിട്ട് ട്രംപ്; വെനീസ്വലയില്‍ നിന്ന് അമേരിക്ക ഇനി എണ്ണ ഇറക്കുമതി ചെയ്യില്ല

January 30, 2019 |
|
News

                  വെനിസ്വലാ പ്രസിഡന്റിന് നേരെ കടിഞ്ഞാണിട്ട് ട്രംപ്; വെനീസ്വലയില്‍ നിന്ന് അമേരിക്ക ഇനി എണ്ണ ഇറക്കുമതി ചെയ്യില്ല

വെനീസ്വലാ സര്‍ക്കാറിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് കടിഞ്ഞാണിട്ട് പുതിയ നീക്കം നടത്തുന്നു. വെനീസ്വലാ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയില്‍ എണ്ണ കയറ്റുമതി ഇനി  ചെയ്യേണ്ടതില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവ്.  ഇത് മൂലം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങും.  11 ബില്യണ്‍ ഡോളറിന്റെ നഷ്ടം വെനീസ്വലക്ക് ഉണ്ടാലുകയും ചെയ്യും.  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സന്ദര്‍ഭത്തിലാണ് ട്രംപ് പുതിയ കടിഞ്ഞാണിടുന്നത്.

ഇതോടെ വെനീസ്വല പ്രസിഡന്റ് നിക്കോളാസ് മറുഡോണ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ആഴ്ചയാണ് സ്വയം പ്രഖ്യാപിത പ്രസിഡന്റായി ജുവാന്‍ ഗുവൈഡോയെ ട്രംപ് പരസ്യമായി പിന്തുണച്ചത്. മഡുറോയ്‌ക്കെതിരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം വെനിസ്വലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കടുത്ത മാന്വഷ്യാവകാശ ലംഘനമാണെന്നും മഡുറോ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അതി ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായാണ് പ്രധാനമായി ഉയര്‍ന്നു വരുന്ന ആരോപണം. 

വെനീസ്വല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ അതി ജീവിക്കാന്‍ മറുഡോയ്ക്ക് ഇനി സാധിക്കില്ലെന്നാണ് ആരോപണം. അത് കൊണ്ട് മറുഡോയെ കുടുക്കാന്‍ ട്രംപ് നടത്തിയ നീക്കം ഗൗരവത്തോടെയാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ മറികടക്കാനാകാതെ മറുഡോ പ്രസിഡന്റ് സഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. 

 

Related Articles

© 2025 Financial Views. All Rights Reserved