
വാഷിങ്ടണ്‍:അമരിക്കയില്‍ കൂടുതല്‍ സാമ്പത്തിക പ്രതിസസന്ധിയുണ്ടാകാന്‍ ഇടയാകുമോ? ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ധനവിനിയോഗ സമാഹരത്തിന്റെ കോണ്‍ഗ്രസിന്റെ ഇടപെടല്‍ പരിമിതപ്പെടുത്താനും മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള നീക്കവുമാണ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ നടത്തുന്നത്. ധനബില്‍ പ്രഖ്യാപിച്ച് ഉടനടി മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ട്രംപിന്റെ പുതിയ നീക്കം.
മതിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അതിര്‍ത്തിയിലും രാജ്യത്തിനകത്തും ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.അതേ സമയം ഡൊനാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് പോലെ ധന വിനയോഗ ബില്ലില്‍ ഒപ്പുവെക്കുകയും, മതില്‍ പണിയാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയും സുരക്ഷാ പ്രതിസന്ധിയോ സംഘര്‍ഷങ്ങളോ ഇല്ലാതിരിക്കാനാണ് നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിപിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂടിയായ സാറ ഹുക്കബീ സാന്‍ഡേഴ്‌സ് പറയുന്നത്.
അതേ സമയം ട്രപിന്റെ പുതിയ നീക്കത്തെ കടുത്ത ഭാഷയിലാണ് സെനറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചിട്ടുള്ളത്. ഇത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മാത്രം ഉള്ള കാര്യമായി കാണാന്‍ പറ്റില്ലെന്ന് വരെ വിമര്‍ശനമുണ്ടായി. ഭരണ ഘടന അംഗീകരിച്ചു മുന്നോട്ട് പോകണമെന്ന്് വരെ ട്രംപിനെ ഉപദേശിക്കാന്‍ സെനറ്റ് അംഗങ്ങള്‍ മറന്നില്ല. ട്രംപിന്റെ പുതിയ നീക്കത്തെ അന്താരഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്തകള്‍ നല്‍കിയത്.