
അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപും ആമസോണ്‍ മേധാവിയായ ജെഫ് ബെസോസും തമ്മില്‍ തുറന്ന പോരാട്ടമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡൊനാള്‍ഡ് ട്രംപിനെ പുകഴ്ത്തിപ്പാടുന്ന നാഷണല്‍ എന്‍കെയര്‍ എന്ന ടാബ്ലോയിഡ് പത്രം ബെസോസിനെതിരെ കൂടുതല്‍ കുരുക്കുകള്‍ നീക്കുകയാണ്. പ്രമുഖ ടിവി അവതാരക ലോറന്‍ സാഞ്ചെസുമായി അവിഹിത ബന്ധമുണ്ടെന്ന് പത്രം വാര്‍ത്തകള്‍ നല്‍കി. ലൈംഗീക ചുവയുള്ള സന്ദേശങ്ങള്‍ ബെസോസ് ടിവി അവതാരകക്ക് നല്‍കിയെന്ന വാര്‍ത്തയാണ് പത്രം പുറത്ത് വിട്ടത്. വാര്‍ത്തകള്‍ നല്‍കുന്നതിന് പിന്നില്‍ ട്രംപ് നീക്കങ്ങള്‍ നടത്തിയെന്നാണ് ആരോപണം.
ജെഫ് ബെസോസിനെതിരെ വാര്‍ത്ത നല്‍കിയ പത്രത്തെ അഭിന്ദിക്കാന്‍ ട്രംപ് മടി കാണിച്ചില്ല. ടാബ്ലോയിഡ് പത്രത്തെ അനുകൂലിച്ച് ട്രംപ് ട്വിറ്റ് ചെയ്യുകയും ചെയ്തു. ബെസോസിന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന വാര്‍ത്തയാണ് ഇതിനകം പത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിച്ചത്. രഹസ്യ ചിത്രങ്ങളെല്ലാം പത്രം പുറത്തുവിടുമെന്ന് പത്ര പ്രവര്‍ത്തകര്‍ ഇമെയില്‍ സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷട്ര തലത്തിലെ പ്രമുഖര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ കാര്യം ഗൗരമായി തന്നെ കാണേണ്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഏതാണ് 10 ലക്ഷം കോടി ആസ്തിയുള്ള ഒരാളെ ഇല്ലായ്മ ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് നടത്തുന്ന നീക്കങ്ങളെ അത്ര ചെറുതായി കാണാന്‍ സാധിക്കില്ല.
ജെഫ് ബെസോസിനെ ഇല്ലായ്മ ചെയ്യാന്‍ ട്രംപിന്റെ കരങ്ങളാണിതിന് പിന്നിലെന്ന് വ്യക്തമാണ്. ട്രംപിന് വേണ്ടി മാത്രമായി വാര്‍ത്തകള്‍ നല്‍കുന്ന ഒരു പത്രം ബെസോസിന്റൈ ഫോണ്‍ വിവരങ്ങളടക്കം പുറത്തു വിടുമെന്നും പ്രമുഖ ടി വി അവതരാകയുമായുള്ള ബന്ധത്തിന്റെ പൂര്‍ണ വിവരം പ്രസിദ്ധീകരിക്കുമെന്നാണ് പത്രത്തിലെ എഡിറ്റോറിയല്‍ ടീം അംഗങ്ങള്‍ പറയുന്നത്. പത്രത്തിന്റെ നീക്കത്തെ പിന്തുണച്ചുകൊണ്ട് ട്രംപ് ട്വിറ്ററിലൂൂടെ അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.