
യുഎസ്-മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിന് പകരം അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും ചില ഇളവുകള്‍ നല്‍കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ മതിയായ തെളുവകളില്ലാതെ കുടിയേറി പാര്‍ത്തവരെ മൂന്ന് വര്‍ഷം വരെ രാജ്യത്ത് താമസിപ്പിക്കാമെന്നും പകരം മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള തുക അനുവദിക്കണമെന്നതായിരുന്നു ട്രംപിന്റെ പ്രധാനപ്പെട്ട ആവശ്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇത്തരം പരാമര്‍ശം നടത്തിയതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ട്രംപിനെതിരെയുള്ള വിമര്‍ശനവും കൂടി.
അതേ സമയം ട്രംപ് ഈ വാദത്തെ ന്യായീകരിക്കാനും ശ്രമം നടത്തി. രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരെ സംരക്ഷിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞതെന്നും മൂന്ന് വര്‍ഷത്തേക്ക് ഇവിടെ താമസിക്കാന്‍ മാത്രമെ ഇപ്പോള്‍ അനുവാദം കൊടുത്തിരിക്കുന്നതെന്നും എന്നായിരുന്നു ട്രംപ് ന്യായീകരണവുമായി രംഗത്ത് വന്നത്. ഇതോടെ ട്രംപിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ട്രംപിന്റെ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞ് ഡമോക്രാറ്റുക്കുകളും സ്പീക്കര്‍ നാന്‍സി പെലോസിയും രംഗത്തെത്തി. അതേ സമയം രാജ്യത്ത് വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം പ്രതിപക്ഷം കാണുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു. നാന്‍സി പെലോസിക്കെതിരെ ട്രംപ് താക്കീത് നല്‍കുകയും ചെയ്തു. വരാനിരിക്കുന്ന ആപത്തിനെ പറ്റിയും ട്രംപ് ഓര്‍മ്മിപ്പിച്ചു.