വലിയ ടിവികള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

October 09, 2020 |
|
News

                  വലിയ ടിവികള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്‍നിര ടിവി നിര്‍മ്മാതാക്കളായ സാംസങ്, എല്‍ജി, സോണി തുടങ്ങിയവര്‍ക്ക് ടിവി ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചു. വലിയ ടിവികള്‍ ഇറക്കുമതി ചെയ്യാനാണ് അനുവാദം. ഇതിനായുള്ള ലൈസന്‍സ് അനുവദിച്ചു. ദീപാവലി അടുത്തിരിക്കെ ഉത്സവ സീസണ്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

വന്‍കിട കമ്പനികള്‍ വലിയ ടിവികളുടെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. പുറമെ നിരവധി കമ്പനികളും 55 ഇഞ്ചും അതിലേറെ വലുപ്പമുള്ളതുമായ ടിവികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ലൈസന്‍സ് ലഭിച്ചത് വലിയ ആശ്വാസമാണ്. ഇന്ത്യന്‍ ടിവി മാര്‍ക്കറ്റിന്റെ വലിയ ഭാഗവും സാംസങാണ് കൈയ്യാളുന്നത്. അതേസമയം സ്മാര്‍ട്ട് ടിവി വിപണിയില്‍ പുതിയ കമ്പനികള്‍ക്കും സ്വാധീനമുണ്ട്. ഷഓമി, ടിസിഎല്‍ തുടങ്ങിയ കമ്പനികളും നല്ല രീതിയില്‍ സ്വാധീനം നേടുന്നുണ്ട്.

രാജ്യത്ത് തദ്ദേശീയമായി ടിവി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് അവശ്യ സാധന വിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ വരുന്നത് കുറയ്ക്കാനും കേന്ദ്രം ലക്ഷ്യമിട്ടിരുന്നു. 36 സെന്റിമീറ്റര്‍ മുതല്‍ 105 സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള സ്‌ക്രീനുള്ള ടിവികള്‍ക്കായിരുന്നു നിയന്ത്രണം.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved