ടിവിഎസ് ഗ്രൂപ്പിന്റെ ലോജിസ്റ്റിക് വിഭാഗം ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യം 3000 കോടി രൂപ

November 12, 2021 |
|
News

                  ടിവിഎസ് ഗ്രൂപ്പിന്റെ ലോജിസ്റ്റിക് വിഭാഗം ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യം 3000 കോടി രൂപ

ടിവിഎസ് ഗ്രൂപ്പിന്റെ ലോജിസ്റ്റിക് വിഭാഗം ഐപിഒയ്ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ് ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ്. 2500-3000 കോടി രൂപയാണ് ഐപിഒയിലൂടെ ടിവിഎസ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഗതാഗതം, ലോജിസ്റ്റിക്സ്, മെറ്റീരിയല്‍ ഹാന്‍ഡിലിംഗ്, ഇന്‍പ്ലാന്റ് വെയര്‍ഹൗസ് മാനേജ്മെന്റ് , ആഫ്റ്റര്‍ മാര്‍ക്കറ്റ് വെയര്‍ഹൗസിംഗ് തുടങ്ങിയ സേവനങ്ങളാണ് ചെന്നൈ ആസ്ഥാനമായ ടിവിഎസ് എസ് സിഎസ് നല്‍കുന്നത്. യുകെ, യുഎസ്, സ്പെയിന്‍, ജര്‍മ്മനി, തായ്ലന്‍ഡ് എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

ടിവിഎസ് ഐപിഒയുടെ ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് തയ്യാറാക്കാന്‍ ജെഎം ഫിനാന്‍ഷ്യല്‍, ആക്സിസ് ക്യാപിറ്റല്‍, ജെപി മോര്‍ഗന്‍ എന്നിവരെ കമ്പനി നിയോഗിച്ചു എന്നാണ് വിവരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ സ്വകാര്യ നിക്ഷേപകരില്‍ നിന്ന് 1600 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.

ടിവിഎസ് ഗ്രൂപ്പിന് കീഴില്‍ ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ കമ്പനിയാണ് ടിവിഎസ് ടഇട. വളര്‍ച്ചയില്‍ ടിവിഎസ് മോട്ടോഴ്സ് ആണ് മുമ്പില്‍. വരുമാനത്തില്‍ ടിവിഎസ് ഗ്രൂപ്പില്‍ മൂന്നാമതാണ് ടിവിഎസ്. ഗ്രൂപ്പിന്റെ ആകെ വരുമാനത്തില്‍ 10 ശതമാനമാണ് കമ്പനിയുടെ സംഭാവന. കൊവിഡിനിടയിലും കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 5 ശതമാനം വളര്‍ച്ചയോടെ 6,950 കോടിയായിരുന്നു കമ്പനിയുടെ വരുമാനം.

Related Articles

© 2025 Financial Views. All Rights Reserved