
മുംബൈ: അപ്പാച്ചെ മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ് ജീവനക്കാരുടെ ശമ്പളം ആറുമാസത്തേക്ക് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ തലത്തില്‍ ശമ്പളം കുറയ്ക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ടിവിഎസ് മോട്ടോര്‍ കമ്പനി ആറുമാസത്തേക്ക് വിവിധ തലങ്ങളില്‍ താല്‍ക്കാലികമായി ശമ്പളം കുറയ്ക്കുന്നതായി കമ്പനി വക്താവ് തിങ്കളാഴ്ച പറഞ്ഞു. ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് 5 ശതമാനം, സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ 15-20 ശതമാനം വരെ ശമ്പളം കുറയ്ക്കും. ജീവനക്കാര്‍ മുന്നോട്ട് വന്ന് ശമ്പളം കുറയ്ക്കാന്‍ സ്വമേധയാ തയാറായത് ഹൃദയംഗമമായി എന്നും വക്താവ് പറഞ്ഞു.
പണലഭ്യതയും പണമൊഴുക്കും നിലനിര്‍ത്താന്‍ പാടുപെടുകയാണ് ഈ വാഹന നിര്‍മാതാക്കള്‍. കൊറോണവൈറസ് വ്യാപനം നിമിത്തം പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍ 51 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 88 ശതമാനവും ത്രീ വീലറുകളില്‍ 58 ശതമാനവും ഇരുചക്ര വാഹന വിഭാഗങ്ങളില്‍ 40 ശതമാനവും വില്‍പ്പന തകര്‍ച്ച രേഖപ്പെടുത്തി.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) ഡാറ്റ പ്രകാരം, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ത്രീ വീലര്‍-ടൂവീലര്‍ വാഹന വിഭാഗങ്ങളിലെ ആഭ്യന്തര വില്‍പ്പന മാര്‍ച്ചില്‍ 60 ശതമാനത്തിലധികം തകര്‍ന്നു. ടിവിഎസ് മോട്ടോര്‍ 40 ദിവസത്തിലേറെയായി ഹൊസൂര്‍, മൈസുരു, നലഗര്‍ എന്നിവിടങ്ങളിലെ ഉല്‍പാദന യൂണിറ്റുകളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.