
റിയാദ്: യുഎഇ, സൗദി കേന്ദ്ര ബാങ്കുകളെല്ലാം ഇപ്പോള്‍ പുതിയ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന് പിന്നാലെ യുഎഇ, സൗദി കേന്ദ്ര ബാങ്കുകളെല്ലാം ഇപ്പോള്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി. മറ്റ് ജിസിസി രാഷ്ട്രങ്ങളിലെ ബാങ്കുകളും അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണിപ്പോള്‍. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിക്കാനും, വ്യവസായിക നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ടുമാണ് സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നരിക്ക് കുറവ് വരുത്തിയിട്ടുള്ളത്. യുഎഇയിലെ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനമാണ് വെട്ടിക്കുറച്ചിട്ടുള്ളത്.
അതേസമയം സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയുടെ വളര്‍ച്ചാ നിരക്കില്‍ നടപ്പുവര്‍ഷം ഭീമമായ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണിപ്പോള്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകള്‍ക്ക് സൗദി കേന്ദ്രബാങ്ക് കൂടുതല്‍ വായ്പാ സഹായവും നല്‍കിയേക്കും. അതേസമയം ജിസിസിയിലെ മിക്ക രാജ്യങ്ങളും പലിശ നിരക്ക് വെട്ടിക്കുറച്ചപ്പോള്‍ കുവൈത്ത് കേന്ദ്ര ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചിട്ടില്ല. നിലവില്‍ ജിസിസിയിലെ മിക്ക രാജ്യങ്ങളും കറന്‍സി മൂല്യ നിര്‍ണയം നടത്തുന്നത് ഡോളറിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വിനെ പിന്‍പറ്റി ജിസിസി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണിപ്പോള്‍.
സൗദി അറേബ്യന്‍ ധനകാര്യ അതോറിറ്റി (Saudi Arabian Monetary Authortiy) 275 ബേസിസ് പോയിന്റില്‍ നിന്ന് 250 ബേസിസ് പോയിന്റായി അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ സൗദി ധനകാര്യ അതോറിറ്റി റിവേസ് റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റില്‍ നിന്ന് 200 ബേസിസ് പോയിന്റായും വെട്ടിക്കുറക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ മൂലം, യുഎസ് ചൈന വ്യാപാര തര്‍ക്കവും കാരണമാണ് അടിസ്ഥാന പലിശ നിരക്കില്‍ മിക്ക ജിസിസി രാഷ്ട്രങ്ങളും കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പലിശ നിരക്ക് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാവസായിക വളര്‍ച്ചയിലും, ഉത്പ്പദനത്തിലും കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്.