യുഎഇ കേന്ദ്രബാങ്കിന്റെ വിദേശ ആസ്തികളുടെ മൂല്യം 392.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു

May 28, 2021 |
|
News

                  യുഎഇ കേന്ദ്രബാങ്കിന്റെ വിദേശ ആസ്തികളുടെ മൂല്യം 392.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു

ദുബായ്: യുഎഇ കേന്ദ്രബാങ്കിന്റെ (സിബിയുഎഇ) ഉടമസ്ഥതയിലുള്ള വിദേശ ആസ്തികളുടെ മൂല്യം 2021 ആദ്യപാദത്തോടെ 392.4 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നാലാംപാദത്തെ അപേക്ഷിച്ച് ആസ്തികളുടെ മൂല്യത്തില്‍ 1.1 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ സിബിയുഎഇ വ്യക്തമാക്കി. 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനും ഇടയിലുള്ള ഒരു വര്‍ഷ കാലയളവില്‍ സിബിയുഎഇയുടെ വിദേശ ആസ്തികളില്‍ 0.4 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സിബിയുഎഇയുടെ കൈവശമുള്ള വിദേശ ഓഹരികളുടെ മൂല്യത്തില്‍ 85.9 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധനയും വിദേശ ആസ്തികളില്‍ 25.7 ശതമാനത്തിന്റെ (9.2 ബില്യണ്‍ ദിര്‍ഹത്തിന്റെ) വര്‍ധനയും രേഖപ്പെടുത്തി. അതേസമയം വിദേശ ബാങ്കുകളിലെ സിബിയുഎഇയുടെ കറന്‍ അക്കൗണ്ട് ബാലന്‍സിലും നിക്ഷേപത്തിലും 26.1 ശതമാനത്തിന്റെ (90.7 ബില്യണ്‍ ദിര്‍ഹം) ഇടിവുണ്ടായി.   

രാജ്യത്തെ രണ്ട് ഓഹരി വിപണികളില്‍ അബുദാബിയുടെ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇന്‍ഡെക്സ് ആദ്യപാദത്തില്‍ ശരാശരി 17 ശതമാനം ഉയര്‍ന്നു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ശരാശരി വിപണി മൂലധനത്തില്‍ 101 ബില്യണ്‍ ദിര്‍ഹം വര്‍ധിച്ച് ആദ്യപാദത്തിന്റെ അവസാനത്തോടെ 826 ബില്യണ്‍ ദിര്‍ഹത്തിലെത്തി. അബുദാബി ഓഹരിവിപണിയില്‍ വ്യാപാരം ചെയ്ത ഓഹരികളുടെ മൂല്യം ആദ്യപാദത്തില്‍ 74.7 ശതമാനം വര്‍ധിച്ച് 50.3 ബില്യണ്‍ ദിര്‍ഹമായി. അതേസമയം വര്‍ഷാടിസ്ഥാനത്തില്‍ അബുദാബി ഓഹരി സൂചിക അദ്യപാദത്തില്‍ 3.3 ശതമാനം ഇടിഞ്ഞു.   

ദുബായ് വിപണിയുടെ ഓഹരി സൂചിക ആദ്യപാദത്തില്‍ ശരാശരി 9.2 ശതനമാനം നേട്ടമുണ്ടാക്കി. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ശരാശരി വിപണി മൂലധനം 25.2 ബില്യണ്‍ ദിര്‍ഹം ഉയര്‍ന്ന് 353.9 ബില്യണ്‍ ദിര്‍ഹത്തിലെത്തി. വിപണിയിലെ വ്യാപാരം ചെയ്ത ഓഹരികളുടെ മൂല്യം 4.8 ശതമാനം ഉയര്‍ന്ന് 15.4 ബില്യണ്‍ ദിര്‍ഹത്തിലെത്തി. അതേസമയം വര്‍ഷാടിസ്ഥാനത്തില്‍ ദുബായ് ഓഹരി സൂചികയും 14.1 ശതമാനം ഇടിഞ്ഞു.

അതേസമയം ബാങ്കുകള്‍ക്ക് പുറത്ത് വ്യാപരിക്കപ്പെടുന്ന പണവും ധനനിക്ഷേപങ്ങളും ഉള്‍പ്പെടുന്ന മണി സപ്ലൈ എം1 7.1 ശതമാനം വര്‍ധിച്ചു. വര്‍ഷാടിസ്ഥാനത്തിലും ഇതില്‍ 18.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എം1നൊപ്പം നിവാസികളുടെ ദിര്‍ഹത്തിലുള്ള നിക്ഷേപവും വിദേശ കറന്‍സികളുലുള്ള നിക്ഷേപവും ഉള്‍പ്പെടുന്ന മണി സപ്ലൈ എം2 0.6 ശതമാനം വര്‍ധിച്ചു.

Read more topics: # UAE Central Bank,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved