യുഎഇയിലെ ബാങ്കുകള്‍ക്ക് പിന്തുണ നല്‍കി കേന്ദ്ര ബാങ്ക്: അടിയന്തിര സഹായം ഉറപ്പുവരുത്തുമെന്നും ബാങ്ക്

March 13, 2020 |
|
News

                  യുഎഇയിലെ ബാങ്കുകള്‍ക്ക് പിന്തുണ നല്‍കി കേന്ദ്ര ബാങ്ക്: അടിയന്തിര സഹായം ഉറപ്പുവരുത്തുമെന്നും ബാങ്ക്

ന്യൂഡല്‍ഹി:കൊറോണ ഭീതിയില്‍ യുഎഇയിലെ ബാങ്കുകള്‍ക്ക്  പിന്തുണയുമായി യുഎഇ കേന്ദ്ര ബാങ്ക് രംഗത്ത്. നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയില്‍  അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതടക്കമുള്ള നടപടികളും, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനങ്ങളിലുള്ള പ്രതിസന്ധികളടക്കം മറികടക്കാന്‍ നടപടികള്‍ എടുക്കുമെന്നും യുഎഇ കേന്ദ്രബാങ്ക്  വ്യക്തമാക്കുന്നു. കോവിഡ്-19 വ്യാപാനം ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ്  കേന്ദ്രബാങ്ക് ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയത്.  

മാത്രമല്ല എടിഎമ്മുകളില്‍ ആവശ്യത്തിന് പണമിടപാട് നടത്താന്‍ കഴിയുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര ബാങ്ക് പരിശോധിക്കും. അതേസമയം രാജ്യത്തെ ചില ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍  ക്രമീകരണം നടത്തിയിട്ടുണ്ടെങ്കില്‍  അക്കാര്യവും കേന്ദ്ര ബാങ്ക് പരിശോധിക്കുകയും ചെയ്യും.  

നിലവിലെ സാഹചര്യത്തില്‍ ജീവനക്കാരുടെ ശുചീകരണ ക്രമീകരണങ്ങടക്കം നിരീക്ഷിക്കുകയും ചെയ്യും. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്ന ജീവനക്കാര്‍ കയ്യുറ ധരിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍  നല്‍കിയിട്ടുണ്ട്.  ലോകാരോഗ്യ സംഘടന കോവിഡ്-19 നെ മഹാമാരിയായി പ്രഖ്യാപിച്ചതാണ് പ്രധാനമായും യുഇയി കേന്ദ്ര ബാങ്ക് കര്‍ശന നിയന്ത്രണമേര്‍പ്പടുത്തിയത്.  അതിവേഗം വളരുന്ന കോവിഡ്-19  ആഗോള സസമ്പദ് വ്യവസ്ഥയെ കൂടുതല്‍  പ്രതിരോധത്തിലാക്കിയേക്കും. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലടക്കം 15 ശതമാനം വരെ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയേക്കുമെന്നാണ് വിലിയരുത്തല്‍. അതേസമയം ലോകത്താകെ പടര്‍ന്നുപിടിച്ച കോവിഡ്-19 ആഗോളതലത്തില്‍ ഏറ്റവും വലിയ ഭീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്.  ബാങ്കിങ് മേഖലയടക്കം തകര്‍ച്ചയിലേക്ക് എത്തുമോ എന്ന ഭയം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved