
ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിട്ടിയില്‍ ജോലി ചെയ്യുന്ന 212 ഡോക്ടര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യുഎഇ തീരുമാനിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡോക്ടര്‍മാര്‍ക്ക് ആജീവനാന്ത വിസയായ ഗോള്‍ഡന്‍ കാര്‍ഡ് നല്‍കുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ഡോക്ടര്‍മാരോടുള്ള ആദരസൂചകമായാണ് നടപടി.
കോവിഡ്-19 വ്യാപനം ചെറുക്കുന്നതില്‍ യുഎഇയില്‍ ഉടനീളമുള്ള മെഡിക്കല്‍, നഴ്സിംഗ് അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി. രോഗികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള പരിചരണമാണ് ഇവര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രര്‍ത്തകരുടെ സേവനസന്നദ്ധതയും ജോലിയോടുള്ള ആത്മാര്‍ത്ഥതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും നടപടിക്ക് പിന്നിലുണ്ടെന്ന് ദുബായ് ഹെല്‍ത്ത് അതോറിട്ടി ഡയറക്ടര്‍ ജനറല്‍ ഹുമെയ്ദ് അല്‍ ഔത്തമി പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് യുഎഇ നേതൃത്വം എന്നും പ്രഥമ പരിഗണന നല്‍കിയിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആരോഗ്യമേഖലയുടെ വിജയം ഉറപ്പാക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും മേഖലയ്ക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും ഔത്തമി കൂട്ടിച്ചേര്‍ത്തു.