
ദുബായ്: 2019ല ആദ്യ ത്രൈമാസ ആരംഭത്തില്‍ തന്നെ എണ്ണ വിപണിയില്‍ മികച്ച നേട്ടം കൈവരിക്കാനുള്ള പ്രതീക്ഷയിലാണ് യുഎഇ. എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കുന്നതോടെ വിപണയില്‍ നേട്ടം ഉണ്ടാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് യുഎഇ ഊര്‍ജ മന്ത്രി. എണ്ണ വിപണയില്‍ മറ്റൊന്നും നേരിട്ടില്ലെങ്കില്‍ എണ്ണ വിപണി സന്തുലിതമാക്കാന്‍ സാധിക്കുമെന്ന് യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറാജ് അല്‍ മസൂരി പറഞ്ഞു. അതേ സമയം 2019ല്‍ എണ്ണ വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാകുമെന്നും പ്രതീക്ഷിച്ച രീതിയില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നുമുള്ള ആശങ്ക ഗള്‍ഫ് രാഷ്ടങ്ങളിലെ ഭരണകൂടത്തിനുണ്ട്.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് 2019 ജനുവരി മുതല്‍ ഉത്പാദനം കുറക്കാന്‍ തീരുമാനം എടുത്തിരുന്നു. പ്രതിദിനം 1.2 ബില്യണ്‍ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനായിരുന്നു ഒപെക് രാജ്യങ്ങളെടുത്ത പ്രധാന തീരുമാനം. ഇത് ഒപെക് രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നാണ് സൂചന. എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചിട്ടും അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നത് മൂലമാണ് ഇത്തരമൊരു തീരുമാനത്തിന് എണ്ണ ഉത്പാദക സംഘടന എടുത്തത്.
2014 മുതലാണ് എണ്ണ വിപണിയില്‍ സാമ്പത്തിക തകര്‍ച്ച നേരിടാന്‍ തുടങ്ങിയത്. ബാരലിന് 100 ഡോളര്‍ വിലയില്‍ 30 ഡോളറിലേക്ക് എണ്ണ വില തകര്‍ന്നടിയുന്ന കാഴ്ചയാണ് ലോകം കണ്ടു തുടങ്ങിയത്. എണ്ണ വിപണിയില്‍ തകര്‍ച്ച ഉണ്ടായതോടെ മിക്ക ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ചയിലേക്ക് കുപ്പുകുത്തുന്നതിന് കാരണമായി. എണ്ണ വിപണിയലൂടെ മാത്രം സാമ്പത്തിക വളര്‍ച്ച കൈവരിച്ച സൗദി അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണം ഏര്‍പ്പെടുത്തുന്ന തീരുമാനത്തിലേക്ക് എത്തുന്നതിന് കാരണമായി.
സൗദി സിനിമാ വ്യാവസായത്തിലേക്കും ടൂറിസ്റ്റ് മേഖലയിലേക്കും പ്രവേശിക്കാന്‍ നിര്‍ബന്ധിതരായി. സൗദിയുടെ പരമ്പരാഗത സാമ്പത്തിക നിയമം കാറ്റില്‍ പറത്തിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. അതേസമയം ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ എണ്ണ ഉത്പാദനം കുറക്കാന്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടത് സൗദി അറേബ്യയാണ്. സൗദിയുടെ തീരുമാനത്തിന് റഷ്യ പിന്തുണക്കുകയും ചെയ്തു. ഇപ്പോള്‍ എണ്ണ വിപണിയില്‍ സന്തുലിതാവസ്ഥ വീണ്ടും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് സൗദി അറേബ്യ നല്‍കുന്നത്.