
യുഎഇ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രഖ്യാപിച്ച 10 മില്യണ്‍ മീല്‍സ് പദ്ധതിക്ക് വന്‍ സ്വീകാര്യത. ഒരു കോടി ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയില്‍ ഒന്നരകോടിയിലധികം പേര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള സംഭാവന ലഭിച്ചു കഴിഞ്ഞു. ഇതോടെ പദ്ധതി അവസാനിപ്പിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. യുഎഇയുടെ ഏറ്റവും വലിയ ഭക്ഷണ വിതരണ പദ്ധതിയായ 10 മില്യണ്‍ മീല്‍സിന് ഒരു മാസത്തിനുള്ളില്‍ തന്നെ ഒന്നരകോടിയേറെ പേര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള പണം സമാഹരിക്കാനായി.
കോവിഡ് -19 നെതിരായ സോഷ്യല്‍ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) മേല്‍നോട്ടം വഹിച്ച കാമ്പെയ്ന്‍ 110,000 വ്യക്തികളില്‍ നിന്നും 115 ദേശീയതകളിലെ കമ്പനികളില്‍ നിന്നും ഭക്ഷണവും ഭക്ഷണ പാര്‍സലുകളും നല്‍കുന്നതിന് 15 മില്യണ്‍ സംഭാവന ലഭിച്ചു. ആയിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഇതുവരെ 6.5 ദശലക്ഷം ഭക്ഷണം രാജ്യത്തുടനീളം വിതരണം ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാവര്‍ക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കാനുള്ള യുഎഇയുടെ പ്രതിബദ്ധതയെ '10 മില്യണ്‍ മീല്‍സ് 'കാമ്പെയ്ന്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖാ ഹിന്ദ് ബിന്ത് മക്തൂം പറഞ്ഞു. ആഗോള പകര്‍ച്ചാവ്യാധി ലോകമെമ്പാടുമുള്ള എല്ലാവരേയും ബാധിച്ചു. യുഎഇ ഒരുമിച്ച് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മഹാമാരിയുടെ കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മറ്റുള്ളവര്‍ കാണിച്ച സന്‍മനസ്സിനെ യുഎഇ ഭക്ഷ്യബാങ്ക് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖാ ഹിന്ദ് ബിന്ദ് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം അഭിനന്ദിച്ചു.