
ന്യൂഡല്‍ഹി: യുഎഇയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2019 ല്‍ 2.9 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. യുഎഇ സെന്‍ഡ്രല്‍ ബാങ്കാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. മാത്രമല്ല, ഹൈട്രോകാര്‍ബണ്‍ ഇതര ഉത്പ്പാദനം 7.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, തൊഴില്‍ സാഹചര്യം വിപുപ്പെടുത്താനും യുഎഇക്ക് സാധ്യമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഹൈട്രോകാര്‍ബണ്‍ ഇതര മേഖലയുടെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത് 1.1 ശതമാനമായിരുന്നു. ഇതാണ് റെക്കോര്‍ഡ് ഭേദിച്ചത്.
'എണ്ണ ഇതര പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം മെച്ചപ്പെട്ടതും, തൊഴില്‍ വിപണി ശക്തിപ്പെട്ടതും യുഎഇയുടെ വളര്‍ച്ചാ നിരക്ക് കൂടുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, സെന്‍ഡ്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം നാലാംപാദത്തില്‍ ആകെ 38,765 തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കെപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് പാദങ്ങളേക്കാല്‍ കൂടുതല്‍ വളര്‍ച്ചാ നിരക്കാണ് നാലാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല എണ്ണയിതര വിപണി ശക്തിപ്പെട്ടതും. പ്രകൃതിവാതക ഉത്പ്പാദന ശേഷി വര്‍ധിച്ചതും യുഎഇയുടെ ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചാ നിരക്ക് കൂടുന്നതായി കാരണമാണെന്നാണ് റിപ്പോര്‍ട്ട്.