തൊഴിലിടത്തിലെ ലിംഗ സമത്വം ശക്തിപ്പെടുത്തുന്ന അവാര്‍ഡ് പുരുഷന്‍മാര്‍ക്ക്; യുഎഇ ഭരണകൂടം ഏര്‍പ്പെടുത്തിയ അവാര്‍ഡിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്ത്

January 29, 2019 |
|
News

                  തൊഴിലിടത്തിലെ ലിംഗ സമത്വം ശക്തിപ്പെടുത്തുന്ന അവാര്‍ഡ് പുരുഷന്‍മാര്‍ക്ക്; യുഎഇ ഭരണകൂടം ഏര്‍പ്പെടുത്തിയ അവാര്‍ഡിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്ത്

യുഎഇയുടെ ലിംഗസമത്വ അവര്‍ഡുകളെല്ലാം ആളുങ്ങള്‍ക്ക് മാത്രാമായി ഒതുങ്ങുന്നു. തൊഴിലിടത്തില്‍ യുഎഇ ഏര്‍പ്പെടുത്തിയ ലിംഗ സമത്വ അവാര്‍ഡിലാണ് പുരുഷന്‍മാര്‍ക്ക് മാത്രമായി അവാര്‍ഡ് മാറുന്നതെന്ന ആക്ഷേപം ഉയര്‍ന്നു വന്നിട്ടുള്ളത്. തൊഴിലിടത്തിലെ ലിംഗ സമത്വം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ജെന്‍ഡര്‍ ബാലന്‍സ് ഇന്‍ഡക്‌സ് നല്‍കുന്ന അവാര്‍ഡിലാണ് പുരുഷ കേന്ദ്രീകൃത സമൂഹത്തിന് മാത്രമായി അവാര്‍ഡ് ഒതുങ്ങി പോകുന്നത്. 

ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതോടെ അവാര്‍ഡ് വിവാദമായിരിക്കുകയാണ്. യുഎഇ തൊഴിലിടത്തില്‍ ലിംഗ സമത്വം ശക്തിപ്പെടുത്താന്‍ നടത്തിയ അവാര്‍ഡിനെ സോഷ്യല്‍ മീഡിയ പൊളിച്ചടക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളിട്ട് ട്രോളന്‍മാര്‍ ഒന്നാകെ പരിഹസിക്കുകയാണ്  ഇപ്പോള്‍ ചെയ്യുന്നത്. അവാര്‍ഡ് വലിയ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇപ്പോള്‍ ഇടയാക്കിയിരിക്കുകയാണ്. യുഎഇ ഭരണാധികാരി ഷെയ്ക് മുഹമ്മദ് റാഷിദ് ബ്‌നു അല്‍ മഖ്ദൂമിന്റെ ചിത്രങ്ങളിട്ടാണ് സോഷ്യല്‍ മീഡിയ അവാര്‍ഡിനെ ഒന്നാകെ ഇപ്പോള്‍ ട്രോളുന്നത്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved