മരുന്നുകളുടെ വില കുറച്ച് യുഎഇ; പദ്ധതി പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ

February 22, 2020 |
|
News

                  മരുന്നുകളുടെ വില കുറച്ച് യുഎഇ; പദ്ധതി പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ

മരുന്നുകളുടെ വില കുറച്ച് യുഎഇ. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് അവശ്യം വേണ്ടുന്ന മരുന്നുകളുടെ വിലയിലാണ് ആശ്വാസമുണ്ടായിരിക്കുന്നത്. 573 മരുന്നുകളുടെ വില യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം 68 ശതമാനം വരെ കുറച്ചിട്ടുണ്ട്.

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ-നാഡീ-ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ചില ശിശുരോഗ പ്രശ്‌നങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകളും ഇവയില്‍പ്പെയുന്നു. ഭൂരിഭാഗം മരുന്നുകളുടെയും വിലയും 50 ശതമാനത്തിലധികം കുറച്ചിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് 47 ശതമാനം മുതല്‍ 68 ശതമാനം വരെ കിഴിവുകളും നല്‍കുന്നു. 

97 പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളുടെ സഹകരണത്തോടെ നടത്തിയ ഈ നീക്കം രോഗികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും എല്ലാവര്‍ക്കും മിതമായ നിരക്കില്‍ മരുന്ന് ലഭ്യമാണെന്ന് ഉറപ്പാക്കാനുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved