
അബുദാബിയില്‍ വെച്ച് ഇസ്ലാമിക (ഒഐസി) രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുകയുണ്ടായി. സമ്മേളനത്തിന്റെ ഓരോ സെഷനിലും പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പ്രസ്താവനകള്‍ ഇറക്കാന്‍ ശ്രമിച്ചതായും, ഇന്ത്യയെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സൗദിയുടെ ഇടപെടല്‍ കാരണം പാകിസ്ഥാന്‍ പ്രസ്താവനകളില്‍ നിന്ന് പിന്മാറി. 57 അംഗ രാജ്യങ്ങള്‍ക്കടയില്‍ കാശ്മീര്‍ വിഷയങ്ങള്‍ പരാമര്‍ശിച്ച് ഇന്ത്യയെ കടന്നാക്രമിക്കലായിരുന്നു പാകിസ്ഥാന്‍ പദ്ധതിയിട്ടത്.
ഇസ്ലാമിക രാഷ്ടേങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യയെ അധിതിയായി ക്ഷണിച്ചതില്‍ പാകിസ്ഥാന്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമ്മേളനത്തിന്റെ രാണ്ടാം സെഷനില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ക്ഷണിച്ചതില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയെന്നാ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ നീക്കത്തെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും പ്രതിരോധിക്കുകയും ചെയ്തു. ഇന്ത്യ നയതന്ത്ര ബന്ധത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതിന്റെ ലക്ഷണമാണിത്. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ നടത്തിയ നീക്കം ഗൗരവത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്റെ ശ്രമങ്ങളെ ഇല്ലാതാക്കിയത് സൗദിയും യുഎഇയുമാണ്.