
നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്ന രാഷ്ട്രമാണ് യുഎഇ. ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാമ്പത്തിക നയങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു രാ്ജ്യം എന്ന നിലക്കാണ് യുഎഇയെ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ കാണുന്നത്. മറ്റ് ജിസിസി രാഷ്ട്രങ്ങള്‍ എണ്ണയിധിഷ്ടിതമായ സാമ്പത്തിക നേട്ടം കൊയ്ത് ജീവിക്കുമ്പോള്‍ യഎഇ കൂടുതല്‍ നിക്ഷേപ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നയങ്ങളും സമീപനങ്ങളുമാണ് യുഎഇ പൊതുവെ സ്വീകരിച്ചു വരാറുള്ളത്. അടുത്തിടെ 13 വ്യാവസയ മേഖലകളിലെ 122 പ്രവര്‍ത്തികളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് യുഎഇ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ കപ്പല്‍ വ്യാവസയ മേഖലയിലേക്ക് 100 ശതമാനം വിദേശ നിക്ഷേപം നടത്താനുള്ള നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ് യുഎഇ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
വിദേശികള്‍ക്ക് കപ്പല്‍ വ്യാവസായ മേഖലിയിലേക്ക് 100 ശതമാനം വിദേശ നിക്ഷേപം നടത്തുന്നതിനുള്ള കൃത്യമായ ചട്ടക്കൂട് കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അടിസ്ഥാന സൗര്യ വികസന വകുപ്പ് മന്ത്രി അബ്ദുള്ള അല്‍ നുയാമി വ്യക്തമാക്കി. അടുത്തവര്‍ഷം പുതിയ നയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും, വിദേശ നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കപ്പല്‍ ഉടമസ്ഥവകാശം മുതലുള്ള തര്‍ക്കങ്ങളടക്കം ഈ മേഖലയില്‍ വ്യപാകമാണെന്നും ഇതൊക്കെ പരിഹരിക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, യുഎഇ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെ ചെറുത്ത് തോല്‍പ്പിക്കാനും പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് സാധ്യമാകും എന്നാണ് യുഎഇ ഭരണകൂടം ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താനും, ലോകത്തെ മുന്‍ നിര സമ്പദ് വ്യവസ്ഥയായി യുഎഇയെ വളര്‍ത്തിയെടുക്കുക എന്ന ഏറ്റവും വലിയ ലക്ഷ്യമാണ് യുഎഇ ഭരണകൂടത്തിനുള്ളത്. അതോടപ്പം രാജ്യത്ത് ഇപ്പോള്‍ തൊഴില്‍ പ്രതിസന്ധിയെ തരണം ചെയ്യാനും വേണ്ടിയാണ് 100 ശതമാനം വിദേശ നിക്ഷേപമെന്ന ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്.