
ന്യൂഡല്‍ഹി:ആഗോള തലത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ ഊബര്‍ വലിയ തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക ബാധ്യത പെരുകിയതിന്റെ അടിസ്ഥാനത്തില്‍ ഊബര്‍ ഈറ്റ്‌സ് കമ്പനിക്കകത്ത് തന്നെ ഇപ്പോള്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണിപ്പോള്‍. ആഗോള വ്യാപകമായി കമ്പനി ജീവനക്കാരുടെ എണ്ണം ചുരുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.
ആഗോള തലത്തില്‍ ഊബര്‍ ഈറ്റ്‌സ് 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയെ ആശ്രയിച്ച് ജോലി ചെയ്യുന്ന നിരവധി ജീവനക്കാര്‍ ഇതോടെ പെരുവഴിയിലാകും. നിലവില്‍ ഊബറിനെ ആശ്രയിച്ച് ഇന്ത്യയില്‍ മാത്രം 350-400 ജീവനക്കാരാണ് ആകെയുള്ളത്. സാന്‍ഫ്‌റാസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആകെ 350 ജീവനക്കാരെയാണ് പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നത്.
ഇന്ത്യയില്‍ സൊമാട്ടോ, സ്വിഗ്ഗി എന്നീ കമ്പനിളുടെ കടന്നുകയറ്റുമാണ് ഊബറിന് തിരിച്ചടി നല്‍കുന്നത്. ആമസോണും ദീപാവലിക്ക് മുന്‍പ് ഇന്ത്യയില്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ഈബര്‍ ഇന്ത്യക്ക് രണ്ട് ശതമാനം വരുമാന വളര്‍ച്ചയാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നതെന്നാണ് കണക്കുകളിലൂടെ ്ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഊബറിന് ചിലവധികമാണെന്നാണ് റിപ്പോര്‍ട്ട്. വരുമാനത്തേക്കാള്‍ ചിലവും, തൊഴിലാളികളുടെ ചിലവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം ഊബര്‍ സിഇഒ ദാര ഖൊസ്രോഷാഹി ഈ മാസമവസാനം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശത്തിന് പിരിച്ചുവിടലുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കരുതാം. ഊബര്‍ നടത്തുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ പിരിച്ചുവിടലാണ് ഇത്. മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ് വിങിലെ ജീവനക്കാരെ ജൂലൈയില്‍ പിരിച്ചുവിട്ടതോടെയായിരുന്നു തുടക്കം. ഇത് കാരണം നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്.