ഡല്‍ഹിയില്‍ ഇനി ഊബര്‍ സവാരികള്‍ക്ക് ചെലവ് കൂടും; യാത്രാനിരക്ക് 12 ശതമാനം വര്‍ധിപ്പിച്ചു

April 12, 2022 |
|
News

                  ഡല്‍ഹിയില്‍ ഇനി ഊബര്‍ സവാരികള്‍ക്ക് ചെലവ് കൂടും; യാത്രാനിരക്ക് 12 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ക്യാബ് സവാരികള്‍ക്ക് ചെലവ് കൂടും. ആപ്പ് അധിഷ്ഠിത ക്യാബ് സേവനദാതാക്കളായ ഊബര്‍ ഡല്‍ഹിയില്‍ യാത്രാ നിരക്കുകള്‍ 12 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ സിഎന്‍ജി വില വര്‍ധനയില്‍ ക്യാബ്, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരുടെ വിവിധ അസോസിയേഷനുകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

മാര്‍ച്ച് മുതല്‍, ദേശീയ തലസ്ഥാനത്ത് സിഎന്‍ജി വില 12.48 രൂപ വര്‍ധിച്ച് 69.11 രൂപയായി. തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സിഎന്‍ജി, പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 8ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ക്യാബ് ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരും ആഴ്ചകളിലും തങ്ങള്‍ ഇന്ധന വിലയുടെ മാറ്റം നിരീക്ഷിക്കുന്നത് തുടരുമെന്നും ആവശ്യാനുസരണം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഊബര്‍ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി നിതീഷ് ഭൂഷണ്‍ പറഞ്ഞു. യാത്രാ സമയം എന്തായാലും ഒരു യാത്രയുടെ അടിസ്ഥാന നിരക്കിനെ അടിസ്ഥാനമാക്കിയാണ് വര്‍ധനവ് കണക്കാക്കുകയെന്ന് ഊബര്‍ വ്യക്തമാക്കി.

Read more topics: # Uber, # ഊബര്‍,

Related Articles

© 2025 Financial Views. All Rights Reserved