ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി 18.5 കോടി രൂപ പ്രഖ്യാപിച്ച് ഊബര്‍

May 03, 2021 |
|
News

                  ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനായി 18.5 കോടി രൂപ പ്രഖ്യാപിച്ച് ഊബര്‍

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനായി 1,50,000 വരുന്ന തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അടുത്ത 6 മാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഊബര്‍ 18.5 കോടി രൂപ പ്രഖ്യാപിച്ചു. വാക്‌സിനേഷന് കാര്‍, ഓട്ടോ, മോട്ടോ ഡ്രൈവര്‍മാര്‍ ചെലവഴിച്ച സമയത്തിനായി ഊബര്‍ നഷ്ട പരിഹാരം നല്‍കും. കുത്തിവെപ്പെടുത്തതിന്റെ സാധുവായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രണ്ടു ഷോട്ടുകള്‍ക്കും 400 രൂപ വീതം ലഭിക്കും. ഏപ്രില്‍ 30നകം കുത്തിവയ്‌പ്പെടുത്ത ഡ്രൈവര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഫണ്ട് ലഭിക്കും.   

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍് മാസ് വാക്‌സിനേഷന്‍ നിര്‍ണായകമാണ്. ഡ്രൈവര്‍മാര്‍ക്കും റൈഡര്‍മാര്‍ക്കും വിശാലമായ സമൂഹത്തിനും എത്രയും വേഗം സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ഇന്ത്യയുടെ ചലനാത്മകത നിലനിര്‍ത്തുന്നതിന് തങ്ങള്‍ അനിവാര്യമാണെന്ന് ഊബര്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചതാണെന്നും അതുകൊണ്ടു തന്നെ വാക്‌സിനേഷന്‍ എടുക്കുന്നതിന് അവരെ പരമാവധി പിന്തുണയ്ക്കുന്നുവെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ, സപ്ലൈ-ഡ്രൈവര്‍ ഓപ്പറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ ആളുകളെ ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനുമായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം മാത്രം ഊബര്‍ ഡ്രൈവര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡോക്ക്‌സ് ആപ്പിലൂടെ 9000 സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ഒരുക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved