
ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ പ്രസിഡന്റായി ഉദയ് ശങ്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി എപിഎസിയുടെ പ്രസിഡന്റും, സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യ ചെയര്‍മാനുമായ ഉദയ് ശങ്കര്‍ 31ന് ആ സ്ഥാനങ്ങള്‍ ഒഴിയും. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടുമായ സഞ്ജിവ് മേത്തയാണു സീനിയര്‍ വൈസ് പ്രസിഡന്റ്. ഇന്ത്യന്‍ മെറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ സുബ്രകാന്ത് പാണ്ഡ വൈസ് പ്രസിഡന്റ്.