റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സിന് അംഗീകാരമില്ല; യുജിസിയുടെ പുതിയ തീരുമാനം പുറത്ത്

December 02, 2019 |
|
News

                  റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍  വിദൂര വിദ്യാഭ്യാസ കോഴ്‌സിന് അംഗീകാരമില്ല; യുജിസിയുടെ പുതിയ തീരുമാനം പുറത്ത്

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലും വിദൂര വിദ്യാഭ്യാസം (Distance education) അനുവദിക്കില്ലെന്ന് വ്യക്തമാക്കി യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) രംഗത്ത്. വിവിധ റെഗുലേറ്ററി ബോഡിയുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സ്റ്റി ഗ്രാന്റ് കമ്മീഷന്‍ ഇപ്പോള്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്.  2019-2020 അധ്യായനവര്‍ഷം റിയല്‍ എസ്റ്റേറ്റ്, പാചക വാതകം  എന്നിവ ഉള്‍പ്പെടുത്തി വിഗൂര വിദ്യാഭ്യാസം അനുവിദിക്കില്ലെന്നും,  അത്തരം പ്രോഗ്രാമുകള്‍ക്ക് അംഗീകരിക്കപ്പെടുകയില്ലെുമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിലവില്‍ വ്യക്തമാക്കിയത്. 

അതേസമയം വിദൂര വിദ്യാഭ്യാസ കാര്യങ്ങള്‍ വ്യക്തമാക്കുന്ന ചട്ടക്കൂടുകള്‍ യുജിസി 2017 ല്‍ പുറത്തിറിക്കിയിരുന്നു.  ഈ ചട്ടക്കൂടുകള്‍ അനുസരിച്ചാണ്  മെഡിസിന്‍, എഞ്ചിനീയറിംഗ്, തുടങ്ങിയ  പ്രഫഷണല്‍ കോഴ്‌സുകളില്‍  വിദൂര വിദ്യാഭ്യാസം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. പ്രഫഷണല്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട യുജിസി കോഴ്‌സുകളുടെ നിലവാരം അടിസ്ഥാനമാക്കിയാണ്  ഇത്തരമൊരു ചട്ടക്കൂട് അനുവദിച്ചത്. 

Related Articles

© 2025 Financial Views. All Rights Reserved