
സാമ്പത്തിക ക്രമക്കേട് കാണിച്ച് രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചിരുന്നു. എന്നാല്‍ വിജയ് മല്യയെ യുകെ ആഭ്യന്തര സെക്രട്ടറിയായ സജിദ് ജാവീദ് ഇന്ത്യയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മല്യ പറഞ്ഞു. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരവുമുണ്ട്.
2019 ജനുവരിയില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ കോടതി പ്രഖ്യാപിച്ചിരുന്നു. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2016 മാര്‍ച്ച് 16നാണ് വിജയ് മല്യ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് കടന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി എടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യം വിട്ടത്.