ബ്രെക്‌സിറ്റ് അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 12ന്

February 25, 2019 |
|
News

                  ബ്രെക്‌സിറ്റ് അവസാനഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 12ന്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടപറായനുള്ള ബ്രെക്‌സിറ്റ് കരാറില്‍ മാര്‍ച്ച് 12 ന് അന്തിമ വോട്ടെടുപ്പ് വീണ്ടും നടക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് പറഞ്ഞു.എന്നാല്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പറഞ്ഞ് പ്രസ്താവനയിറക്കിയ മന്ത്രിമാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. ബ്രെക്‌സിറ്റ് സംബന്ധിച്ച് ബ്രിട്ടന്‍ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തിവരികയാണ്. അതേസമയം ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നത് പ്രശ്‌നപരിഹരമല്ലെന്ന് തെരേസാ മേയ് അഭിപ്രായപ്പെട്ടു. 

അതേസമയം സാഹചര്യങ്ങള്‍ കൂടുതല്‍ വശളായാല്‍ 2019 മാര്‍ച്ച് 29 ന് അര്‍ധരാത്രിയോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. ബ്രിട്ടനില്‍ ബ്രെക്സിറ്റ് കരാര്‍ മൂലം നേരിട്ട രാഷ്ട്രീയ പ്രതിസന്ധി കാരണം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെയും വ്യാപാര മേഖലയെയും കൂടുതല്‍ ബാധിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരത്തെ  മുന്നറിയിപ്പ് നല്‍കുന്നു.  

കരാറിലെത്താനായില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന്  ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രി മൈക്കിള്‍ ഗോവ് നേരത്തെ പറഞ്ഞിരുന്നു. 

 

 

Related Articles

© 2025 Financial Views. All Rights Reserved