ഉപരോധത്തിനൊപ്പം ചേര്‍ന്ന് എസ്ബിഐയും; റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാട് റദ്ദാക്കി

March 01, 2022 |
|
News

                  ഉപരോധത്തിനൊപ്പം ചേര്‍ന്ന് എസ്ബിഐയും; റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാട് റദ്ദാക്കി

യുക്രൈന്‍ അധിനിവേശത്തിന് ശേഷം റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് വിധേയമായി റഷ്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടപാടും ഇന്ത്യയുടെ മുന്‍നിര വായ്പാ ദാതാവായ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ നടത്തില്ല. 'യുഎസ്, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥാപനങ്ങളോ ബാങ്കുകളോ തുറമുഖങ്ങളോ കപ്പലുകളോ ഉള്‍പ്പെടുന്ന ഇടപാടുകളൊന്നും പ്രോസസ്സ് ചെയ്യുന്നതല്ല,'' ചില ഇടപാടുകാര്‍ക്ക് അയച്ച കത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പറയുന്നു.

മോസ്‌കോ പ്രത്യേക പ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണം എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി  ലോക രാഷ്ട്രങ്ങള്‍ വ്യാപകമായി ഉപരോധം ഏര്‍പ്പെടുത്തി.

റഷ്യയുമായി ആഴത്തിലുള്ള വ്യാപാര-പ്രതിരോധ ബന്ധമുള്ള ഇന്ത്യ, തങ്ങളുടെ ദീര്‍ഘകാല സഖ്യകക്ഷിയെ ഇതുവരെ പരസ്യമായി അപലപിച്ചിട്ടില്ല. എന്നാല്‍ അക്രമം അവസാനിപ്പിക്കാനും സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രത്തിനും സംഭാഷണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഉപരോധമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധിക മുന്‍കരുതലുകള്‍ എടുക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Read more topics: # SBI, # എസ്ബിഐ,

Related Articles

© 2025 Financial Views. All Rights Reserved