
ബ്രിട്ടനിലെ ഏറ്റവും വലിയ കൊടീശ്വരില്‍ ഒരാളായ ജി റാറ്റ് ക്ലിഫ് രജ്യം വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.4,000,000,000 യൂറോയുടെ നികുതി അടക്കാതിരിക്കാനാണ് ഇപ്പോള്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 32298 കോടി രൂപ വരും. തന്റെ കെമിക്കല്‍ കമ്പനിയായ ലിനിയോസ് മൊണോക്കയില്‍ തുടങ്ങാനാണ് പദ്ധതി. 35 ബില്യണ്‍ ആസ്തി വരുമാനം ഉള്ള കമ്പനി ആഗോള വരുമാന പ്രകാരം അടക്കേണ്ട നികുതിയാണ് അടക്കാതെ മുന്നോട്ട് പോകുന്നത്. ഇത് കമ്പനിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം കമ്പനിയുടെ 20 ശതമാനം ഓഹരി ആന്റി കൂറി, ജോണ്ഡ റീസ് എന്നിവര്‍ക്ക് കൈമാറിയെന്നാണ് വിവരം. ഏകദേശം 18500 ജീവനക്കാരുള്ള കമ്പനിയാണിത്. 60 ശതമാനം ഓഹരിയാണ് കമ്പനിയില്‍ ജിംററ്റ് ക്ലിഫിനുള്ളത്. ബ്രിക്‌സിറ്റ് അനുകൂലിയായ ഇദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ എന്ത് നടപടിയാണ് എടുത്തതെന്ന് ഇനിയും വ്യക്തമല്ല. യൂറോപ്യന്‍ യൂണിയന്റെ ഗ്രീന്‍ ടാക്‌സിയെ കടുത്ത ഭാഷയിലാണ് ജിംറാറ്റ് ക്ലിഫിനുള്ളത്. ഗ്രീന്‍ ടാ്ക്‌സി കെമിക്കല്‍ വ്യാവാസയാത്തെ പ്രതിസന്ധിയിലാക്കുമെന്നും ഗ്രീന്‍ ടാക്‌സി സംവിധാനം പിന്‍വലിക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.