
ന്യൂഡല്‍ഹി: ഇന്ത്യ മറ്റ് വികസിത രാജ്യങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍ഡ് തുകയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്ത് മറ്റ് വിദേശ രാഷ്ട്രങ്ങള്‍ക്ക് നല്‍കിയ സഹായത്തിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷം 28 ബില്യണ്‍ ഡോളര്‍ സഹായങ്ങളാണ് ഇന്ത്യ നല്‍കിയത്. 63 രാജ്യങ്ങളിലേക്ക് ഇന്ത്യ 278 സഹായങ്ങള്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചെത് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നയതന്ത്ര മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുകയെന്നതാണ് ഈ സഹായത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 2013-2014 കാലഘട്ടത്തില്‍ ഇന്ത്യ നല്‍കിയ സഹായം 11 ബില്യണ്‍ ഡോളറായിരുന്നു. യുപിഎ സര്‍ക്കാറിന്റെ ഭരണ കാലത്തെ സഹായങ്ങളുടെ കണക്കുകളാണിത്.