
ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ച് വരുന്ന വേളയിലാണ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. രാജ്യത്ത് തൊഴില്‍ രഹിതരായ പുരുഷന്മാരെക്കാള്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സ്ത്രീ പുരുഷന്മാരില്‍ തൊഴില്‍ ഇല്ലാത്തവരെ പറ്റിയുള്ള ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ തൊഴില്‍രഹിതരായ പുരുഷന്മാരെക്കാള്‍ 4 ശതമാനം അധികമാണ് തൊഴില്‍ രഹിതരായ സ്ത്രീകള്‍ എന്നാണ് പഠനത്തിലൂടെ വ്യക്തമാകുന്നത്.
ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും പുരുഷന്മാരെക്കാള്‍ ഒരുപാട് പ്രശ്‌നങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ 6.1 ശതമാനം പേരും തൊഴില്‍ രഹിതരാണെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. 45 വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങള്‍ ചോര്‍ത്തിയ തൊഴിലില്ലായ്മയുടെ കണക്കുകളാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.
നഗര പ്രദേശങ്ങളിലെ 7.8 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണെന്ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ യുവാക്കളില്‍ 5.3 ശതമാനം പേരും തൊഴില്‍ രഹിതരാണ്. പുരുഷന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ 6.2 ശതമാനമാണ്. 5.7 ശതമാനമാണ് രാജ്യത്തെ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ. രാജ്യത്തെ തൊഴിലില്ലായ്മ 1972 - 73 കാലത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ നിരക്കിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ജനുവരിയില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തുവിട്ടിരുന്നു.