
ദേശീയ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയാതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 7 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 7.9 ശതമാനമായി ഉയര്‍ന്നു, ഓഗസ്റ്റിലെ 8.3 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ 8.2 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി ഉയര്‍ന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 1.5 ശതമാനം ഉയര്‍ന്ന് 9.78 ശതമാനമായിരുന്നു. ജൂലൈയില്‍ ഇത് 8.3 ശതമാനവും ജൂണില്‍ 10.07 ശതമാനവും മെയ് മാസത്തില്‍ 14.73 ശതമാനവും ഏപ്രിലില്‍ 9.78 ശതമാനവുമായിരുന്നു.
ഒമിക്രോണ്‍ വേരിയന്റുകളുടെ കേസുകളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ജാഗ്രത ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വേരിയന്റിന് കഴിഞ്ഞ പാദത്തില്‍ കണ്ട സാമ്പത്തിക വീണ്ടെടുപ്പിനെ മറികടക്കാന്‍ കഴിയുമെന്ന് പല സാമ്പത്തിക വിദഗ്ധരും ആശങ്കപ്പെടുന്നു.