
ന്യൂഡല്‍ഹി:രാജ്യം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കും വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക പ്രതിസന്ധി ശക്തമായതോടെ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്കും വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാര്‍ ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്റെ ചോദ്യത്തിനാണ് തൊഴില്‍ മന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്.
2013 14 ല്‍ 2.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് അതേസമയം 2017- 18 ല്‍ 6.1 ശതമാനമായി തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. നഗര മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്നത്. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായും നഗര മേഖലയില്‍ 3.4 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായു ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ തൊഴില്‍ സമ്പത്തിലും വന്‍ ഇടിവുണ്ടായി. 2013- 14 ല്‍ രാജ്യത്തെ തൊഴില്‍ സമ്പത്ത് 58.8 ശതമാനമായിരുന്നത് 2017- 18 ല്‍ 34.7 ശതമാനമായി കുറഞ്ഞുവെന്നാണ് കക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരംണം.